കാറ്റ് കൊണ്ടുപോയ മഴയപ്പോൾ ചുരം കയറുകയായിരുന്നു. കാറ്റും മഴയും കൂടി കൈകോർത്തുപിടിച്ചു കൊണ്ട് ഓടി . പശ്ചിമഘട്ടത്തിലെ ഏതോ കൊടുമുടിയിൽ തട്ടി തളർന്നു വീണു .
താഴ്‌വാരത്തിലൂടെ ഒഴുകിപ്പോയ മഴയും, മഴക്കാടുകളിൽ തളർന്നു വീണ കാറ്റും പിന്നീടിന്നേ വരെ കണ്ടിട്ടില്ലത്രേ !!
കാൽക്കീഴിലെ മണ്ണൊലിച്ചു പോവുമ്പോഴും ഒറ്റക്കാലിൽ തപസ്സു ചെയ്യാനാണിഷ്ടം .
ഋതുക്കൾ വന്നുപോവുമ്പോഴും ഒരേ വികാരത്തോടെ നിൽക്കാനാണിഷ്ടം മുഷ്ടിചുരുട്ടി വരുന്നവന് നേരെ ഒന്ന് പുഞ്ചിരിക്കാനാണിഷ്ടം പെയ്തു നിറയുന്ന കർക്കിടകരാത്രിയിൽ നിന്നോടൊത്തുചേരാനാണിഷ്ടം യാത്രാനേരങ്ങളിൽ ശബ്ദങ്ങൾ കടന്നുവരാത്ത നിമിഷങ്ങളാണിഷ്ടം ആർത്തലയ്ക്കുന്ന ഒരു നീണ്ട മഴയോടൊപ്പം കുടയൊന്നും ചൂടാതെ ഒരു യാത്രയും കൂടെ പോവണം... ആ ഒരു പോക്ക് ഇഷ്ടങ്ങളുടെ അവസാനമായിരിക്കണം...
പുറപ്പെട്ടുപോയീന്നൊക്കെ കേട്ടിട്ടുണ്ട് ..കുട്ടിക്കാലത്ത് . ചിലർ . പക്ഷെ അതൊരിക്കലും തിരിച്ചുവരാത്തൊരു പോക്കായിരുന്നു. വാഗ്മൊഴികൾ അങ്ങിനെയാണ് പറഞ്ഞുതന്നതും. സത്യത്തിനൊരിപ്പിടവുമായിരുന്നു ആ വാക്കുകൾ. അവരൊരിക്കലും വരാതിരുന്നപ്പോൾ .
പുറപ്പെട്ടു പോയവരുടെ കൂടെയാണ് ഇന്നുമെന്റെ കുട്ടിക്കാലം. അതുകൊണ്ടു അതാദ്യകാമ്യം . ഇന്നും യാത്രകളെന്നെ കൊണ്ടുപോവുന്നത് ആ ഒരു പുറപ്പെട്ടുപോവൽ കാലത്തേക്കാണ്. പക്ഷെ ഓരോ യാത്രകളും കഴിയുമ്പോൾ എന്നെ പുറപ്പെട്ടയിടം തിരിച്ചു വിളിക്കും. എന്റെ പഴയ ആ യാത്രികരെ അങ്ങിനെ ഒന്നും വിളിച്ചിരുന്നില്ലയോ ആവോ !!
ചിന്തകളെരിഞ്ഞമരുമ്പോള്‍ ചാരത്തോടുകൂടി നിമഞ്ജനം ചെയ്യപ്പെടാനോ ! ചോദിച്ചു വാങ്ങിയ ജന്മമല്ല. കനിഞ്ഞരുളിയതാണ് . എരിവു കൂട്ടുന്ന സുഖപ്രദായിനി. എന്‍ പേര്‍. എഴുതി കൂട്ടിയ പുസ്തകങ്ങളിലൊക്കെ എനിക്ക് സുമലാസ്യഭാവങ്ങള്‍ . കശക്കിയെറിയുന്നവയിലൊക്കെ എന്റെ ചോരയും. എന്റെ ഗര്‍ഭപാത്രത്തില്‍ വരെ നിന്റെ കടന്നുകയറ്റം. എന്റെ നിശാന്ത താഴ്വരകളില്‍ വരെ നിന്റെ നിഷേധങ്ങള്‍ . നീയില്ലാതെ ഒരു നിലനില്‍പ്പ് .. ഞാനില്ലാത്ത നിന്റെ അവസ്ഥ ... ശൂന്യാവസ്ഥയില്‍ നിന്റെ തൃശങ്കു .
നിനക്കെതിരെ ആയിരിക്കും ഇനി എന്റെ സംസാരം, പ്രവര്‍ത്തി. കാരണം എനിക്ക് നിന്നെ വീണ്ടെടുക്കണം.
ആത്മഹത്യ, മരണത്തോടുള്ള ഇഷ്ടമാണോ ! എങ്കിൽ ചിരിച്ചുകൊണ്ടായിരിക്കും മരണത്തെ സ്വീകരിക്കുന്നത്..
ജീവിതത്തോടുള്ള വെറുപ്പാണോ ! അതുകൊണ്ടാവും കണ്ണുതുറിച്ച് പകയോടെ നോക്കിയിരിക്കുന്നത്. ആത്മാവ് മരിച്ച ശരീരങ്ങൾ ജീവനുള്ളവയെന്ന് നിങ്ങൾ പറയുന്നവ എന്നോ ആത്മത്യ ചെയ്തവരാണ്. പിന്നീടൊരു മരണത്തിനുമവരെ കീഴ്പ്പെടുത്താനാവില്ല.!!!
നിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍ നീ യോഗിയായി . എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍ ഞാന്‍ ഭ്രാന്തനുമായി . ------ 2 ------- സൂര്യനും ചന്ദ്രനും അഹങ്കരിച്ചോട്ടെ . ഒരസ്തമയം അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.
-------3 ---------- ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു. നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു. ---4----- ജീവിതം ഒരു ഹൃദയമിടിപ്പിന്റെ ബലത്തിൽ അഹങ്കരിച്ചുജീവിക്കുന്നു.
അതൊരുഴുക്കായിരുന്നു… നിശ്ചലതയിൽ നിന്നൊരു ചാട്ടം . ഉൾനിറവിലൂടെ ഉൾക്കാടിലൂടെ ഉണർന്നുലഞ്ഞൊരു യാത്ര. അതിനുഗാണ്ടയെന്ന് പേർ .
ഒരു കൂടിച്ചേരൽ ആദ്യാനുഭൂതി . അനർവചനീയം . എങ്കിലും മറ്റൊരിടത്ത് വെച്ചായിരുന്നു ആ സംഗമം എന്നിലേക്ക് നീ നീലമഴയായി പെയ്തിറങ്ങിയ ഖാർത്തൂം . പിന്നീടായിരുന്നു ഒഴുക്ക്. ഒഴുകിയൊഴുകി നമ്മൾ എത്ര നിബിഡ വനങ്ങൾ എത്ര പാറക്കെട്ടുകൾ എത്ര നിശബ്ദ… സമതല..നിലങ്ങൾ . നൂബിയാ മരുനിലങ്ങളിലൂടെ .. എങ്കിലും ജീവന്റെ തുടിപ്പറിഞ്ഞു . നമ്മുടെ വിയർപ്പണിഞ്ഞ മണലാരണ്യം നമ്മെ പഠിപ്പിക്ക്കുകയായിരുന്നു . ജീവന്റെ നന്മകൾ ചോർന്നു പൊകുന്നത് . ഒരു ഹൃദയം കീറി പിളർന്നു കൊണ്ട് എത്ര ദൂരം… ദൂരങ്ങൾ പിന്നെയും… എന്നിട്ടും നമ്മൾ അവിടെയൊരു തുരുത്ത് നിർമ്മിച്ചിരുന്നു . പിന്നെയൊരു സംഗമമായിരുന്നു . അതൊരുഴുക്കായിരുന്നു . വീണ്ടുമൊന്നാവൽ വല്ലാത്തൊരു ശബ്ദത്തോടുകൂടിയായായിരുന്നു ഞങ്ങൾ ഒന്നായി സമുദ്രത്തിൽ ലയിച്ചതും