കാലങ്ങള്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.
എന്നിട്ടും....
വീടകങ്ങളില്‍ തുടങ്ങി
തെരുവില്‍ അമരുന്ന
ഇന്ദ്രിയാവേഗങ്ങള്‍ ...
അലകളിളക്കി
തെരുവുകള്‍ നിറഞ്ഞൊഴുകി
കുതിച്ചു കയറുന്നത് അവനിലേക്കാണ് ...
ഉന്‍മൂലനം തന്നെ സമര ലക്‌ഷ്യം ...
ഏതോരു യാതനക്കുമൊടുവില്‍
'എന്‍റെ' നെറ്റിമേല്‍ തന്നെ
ഇരുമ്പാണി അടിക്കല്‍ .
ഒരിക്കലും നീ
സ്നേഹം മാത്രം പകുത്തില്ല ...
അന്ത്യനിമിഷത്തില്‍
ഒരു ഞെട്ടലോടെ ഞാനറിഞ്ഞു ...
പകുത്തു നല്‍കാതെ പാഴാക്കി കളഞ്ഞ
നിമന്ത്രണങ്ങള്‍ അടങ്ങിയ ഒരു ചെപ്പ് ..
യുഗാന്തരങ്ങളോളം
ഞാന്‍ തുറക്കാഞ്ഞത് ..
അറിവില്ലായ്മയുടെ
ശവക്കല്ലറയില്‍,
ചീഞ്ഞമരുന്നു അവന്‍ ...
ദുര്‍ഗന്ധം വമിപ്പിച്ച് ,
ദൃംഷ്ടങ്ങള്‍ ചാടിച്ച് ,
ഒരു ഡ്രാക്കുളയാവണമവന്...
ലകഷ്യങ്ങളില്‍ ആവിര്‍ഭവിക്കുന്നത്....
തിരനാടകങ്ങളില്‍ ഉയിര്‍ കൊള്ളുന്നത്
അവന്‍റെ വേഷം മാത്രം...
നിന്നില്‍ നിന്നും വമിക്കുന്ന
ജീവശ്വാസത്തിന്‍ ആവിയില്‍
ഞാനും ഉരുകിയമരുകയാണ്..
പ്രക്രിയകളില്‍ അവസാനം
നിന്‍റെ ജന്മമം സഫലമാവുമല്ലോ ..!!
അപ്പോഴും ഞാന്‍ എന്നെ
സക്രിയനാക്കുകയാണ് .
ഞാനും നീയും അമര്‍ന്നലിയട്ടെ ഭൂവില്‍
രണാങ്കണം വേദിയില്‍ എന്‍റെ ഒരു ആശംസ...
4 comments:
“ഞാനും നീയും അമര്‍ന്നലിയട്ടെ ഭൂവില്‍
രണാങ്കണം വേദിയില്‍ എന്‍റെ ഒരു ആശംസ...“
എന്റേയും ആശംസകള്‍.
കവിതാ വായനയും കവിത എഴുത്തും എന്നെ കൊണ്ട് നടക്കാത്ത പണിയാണെന്ന് മനസ്സിലാക്കി തിരിച്ച് പോകുന്നു. ഒട്ടൊരസ്സൂയയോടെ...
നല്ല വരികൾ, അവസാനം ഏറെ ഇഷ്ടമായി. ആശംസകൾ...:)
്്്നാഗരികതയുടെ കാപട്യങ്ങള്‍
ഒന്നാകെ ആവാഹിച്ച
ഇടുങ്ങിയ വീഥികളിലൂടെയുള്ള
നടത്തത്തിന് വേഗതയേറിയിരുന്നു..
തെരുവില്‍
അലയടിച്ചുയരുന്ന
ദുര്‍ഗന്ധത്തിന്റെ ഉറവിടം
അന്വേഷിച്ചലഞ്ഞവന്‍
സത്യമറിഞ്ഞതോടെ
സ്വയം ഉള്‍വലിഞ്ഞു..
ആന്തരാവയങ്ങള്‍ക്കു-
മപ്പുറത്ത് നിന്ന്
എരിഞ്ഞുതീരാറായ
ഒരു ഹൃദയത്തിന്റെ
ദുര്‍ഗന്ധമാണെന്ന
തിരിച്ചറിവിനാലാകാം.....
പ്രക്ഷുബ്ദമാണ് കാലം...
ഇന്നത്തെ സമുഹവും
എന്തിന് നമ്മളേവരും അങ്ങിനെതന്നെ..
അതിനാല്‍
സ്വയം ക്ഷോഭിക്കുക...
മറ്റുള്ളവരെക്കൊണ്ട്....
മനസ്സിലാക്കിപ്പിക്കുക....
അതല്ലാതെ എന്തുചെയ്യാന്‍ കഴിയും...
അതെങ്കിലും ചെയ്യുന്നത്..തന്നെ
വലിയ കാര്യം...അല്ലേ..???
ആശയവും വരികളും
ഒരുപോലെ ഇഷ്ടമായി
വര്‍മ്മ മാഷേ...ആശംസകള്‍..
പിന്നെ...
ഈ ടെംപ്ലേറ്റ്..അത്ര പോര കേട്ടോ..
അതിന്റെ ഫോണ്ട് കളര്‍
ഒന്നുമാറ്റിയാല്‍
വായന കൂടുതല്‍ രസമുള്ളതാവും...
കടുംനീലയില്‍ അക്ഷരങ്ങള്‍
അത്ര വ്യക്തമല്ലെന്ന് തോന്നുന്നു.
Post a Comment