അണപൊട്ടിയൊഴുകുന്നു .
ജനരോഷമാണെടോ !!
തല തല്ലികീറുന്നു .
ഉള്‍ഭീതിയാണെടോ !!
കൊടുംകാറ്റു വീശുന്നു .
നിശ്വാസമാണെടോ !!
ശുംഭനെന്നോതുന്നു .
സ്വയംതന്നെയാണെടോ !!
Wednesday, November 30, 2011
Wednesday, November 23, 2011
ആത്മഹത്യയുടെ സുഗന്ധം
കാറ്റിനു സുഗന്ധം ആണ് .
എന്റെ കണ്‍പോളകളിലതമരുന്നു .
ഇഞ്ചിനീരിന്റെ വീറും ,ശൂരും
മണ്ണിന്റെ ജീവശ്വാസം .
അതെന്റെ നെഞ്ചിലേക്കും
തലച്ചോറിലേക്കും വീതുളിയുടെ
മൂര്‍ച്ചപോലെ താഴുന്നു.
കഴുത്തുലഞ്ഞ കതിര്‍ക്കുലകള്‍
എന്റെ നോട്ടമേല്‍ക്കാനാവാതെ...
കുടിയേറിയ മണ്ണിന്റെ
പ്രാകൃതത്തിലേറ്റ കിളയ്ക്കലോ !!
നോട്ടമയഞ്ഞ പ്രാകൃതമായ
ഇന്നിന്റെ കഴിവുകേടിലോ !!
വയനാടന്‍ കാറ്റിന്റെ
താളക്രമത്തില്‍
ചുരമിറങ്ങുന്ന ജീവനുകള്‍ .
മണ്ണിലേക്ക് കൊയ്തു വീഴുന്ന
ജഡങ്ങള്‍ക്കൊപ്പം
കാവലിരിക്കുന്നത്
ഇന്ന് കോടമഞ്ഞും, നിശ്വാസങ്ങളും.
Saturday, November 12, 2011
മാറ്
ഇന്ന് പ്രദര്‍ശന വസ്തുവാണ് .
നിഷ്കളങ്കമായ
ചിന്തകളില്‍
കാറ്റും വെയിലും കൊണ്ടിരുന്നയിടം .
ചുഴിഞ്ഞ നോട്ടങ്ങളിലത്
കൈമറയ്ക്കുള്ളിലൊതുങ്ങി.
പുരോഗമനത്തില്‍
അതൊരു റൌക്കക്കെട്ടായി .
കാല്‍ത്തള്ളവിരലില്‍
കെട്ടഴിക്കാന്‍
സവര്‍ണ്ണ മേധാവിത്വം ..
ധീരയുടെ
മാററുക്കലില്‍
ആശ്ലീലകരം പോലും
ചോരയില്‍ അസ്തമിച്ചു.
ഇന്ന് പ്രദര്‍ശനമേളകള്‍ ആണ് .
" എന്റെ മാറൊന്നാവതാവണം"
"എന്റെ മാറ് ലോകം വാഴ്ത്തണം "
ഒരു പാല്‍നീരിന്‍
ചുടുനിശ്വാസങ്ങള്‍
പുഴപോലൊഴുകിയയിട-
മിന്നു വറ്റിവരണ്ടശാന്തമായ് ..
Subscribe to:
Posts (Atom)