സഹയാത്രികര്‍

Saturday, November 12, 2011

മാറ്



ഇന്ന് പ്രദര്‍ശന വസ്തുവാണ് .
നിഷ്കളങ്കമായ
ചിന്തകളില്‍
കാറ്റും വെയിലും കൊണ്ടിരുന്നയിടം .

ചുഴിഞ്ഞ നോട്ടങ്ങളിലത്
കൈമറയ്ക്കുള്ളിലൊതുങ്ങി.

പുരോഗമനത്തില്‍
അതൊരു റൌക്കക്കെട്ടായി .

കാല്‍ത്തള്ളവിരലില്‍
കെട്ടഴിക്കാന്‍
സവര്‍ണ്ണ മേധാവിത്വം ..

ധീരയുടെ
മാററുക്കലില്‍
ആശ്ലീലകരം പോലും
ചോരയില്‍ അസ്തമിച്ചു.

ഇന്ന് പ്രദര്‍ശനമേളകള്‍ ആണ് .
" എന്റെ മാറൊന്നാവതാവണം"
"എന്റെ മാറ് ലോകം വാഴ്ത്തണം "

ഒരു പാല്‍നീരിന്‍
ചുടുനിശ്വാസങ്ങള്‍
പുഴപോലൊഴുകിയയിട-
മിന്നു വറ്റിവരണ്ടശാന്തമായ് ..

3 comments:

Njanentelokam said...

നല്ല നിരീക്ഷണം

പൊട്ടന്‍ said...

അഭിപ്രായം പറയുന്നില്ല. "മാറി" നിക്കുന്നു.

മനോജ് ഹരിഗീതപുരം said...

സ്തീ ശരീരം പ്രദര്‍ശന വസ്തുവായ് അധപതിക്കുന്നു.......നന്നയിട്ടുണ്ട് കവിത