സഹയാത്രികര്‍

Wednesday, November 23, 2011

ആത്മഹത്യയുടെ സുഗന്ധംകാറ്റിനു സുഗന്ധം ആണ് .
എന്റെ കണ്‍പോളകളിലതമരുന്നു .

ഇഞ്ചിനീരിന്റെ വീറും ,ശൂരും
മണ്ണിന്റെ ജീവശ്വാസം .
അതെന്റെ നെഞ്ചിലേക്കും
തലച്ചോറിലേക്കും വീതുളിയുടെ
മൂര്‍ച്ചപോലെ താഴുന്നു.

കഴുത്തുലഞ്ഞ കതിര്‍ക്കുലകള്‍
എന്റെ നോട്ടമേല്‍ക്കാനാവാതെ...

കുടിയേറിയ മണ്ണിന്റെ
പ്രാകൃതത്തിലേറ്റ കിളയ്ക്കലോ !!
നോട്ടമയഞ്ഞ പ്രാകൃതമായ
ഇന്നിന്റെ കഴിവുകേടിലോ !!

വയനാടന്‍ കാറ്റിന്റെ
താളക്രമത്തില്‍
ചുരമിറങ്ങുന്ന ജീവനുകള്‍ .

മണ്ണിലേക്ക് കൊയ്തു വീഴുന്ന
ജഡങ്ങള്‍ക്കൊപ്പം
കാവലിരിക്കുന്നത്
ഇന്ന് കോടമഞ്ഞും, നിശ്വാസങ്ങളും.

1 comment:

പൊട്ടന്‍ said...

അസ്സലായി.
ആത്മഹത്യയുടെ നിസ്സാഹായതയും ഭീകരതയും വരച്ചു കാട്ടി