സഹയാത്രികര്‍

Thursday, July 2, 2009

പിറവിയില്‍ സംഭവിച്ചത്

മടങ്ങി വരുന്നവരെയൊന്നും
ഞാന്‍ ഒരിക്കലും മടക്കിയയക്കാറില്ല .
എന്നില്‍ നിന്ന് മടങ്ങി പോയവര്‍ ...

എനിക്ക് ചുറ്റും പെയ്തു തീരുന്ന
രാമഴ പോല്‍ ...
കിതപ്പാറ്റി ,പിറുപിറുത്ത് ,
കൂനികൂടി
ചുറ്റും വലയം തീര്‍ക്കുന്നു
അവര്‍ ..
വീണ്ടും എന്നില്‍ കുരുക്കിടുമ്പോള്‍ ..
തലകുനിച്ചു കൊടുക്കുന്ന
എന്റെ വികാരത്തോട് ,
എന്റെ പ്രജ്ഞയോട് പോലും
അവര്‍ കാണിക്കുന്ന നിരാസം ..
വേരുകള്‍ പോലും
ഒരിക്കലും തളിര്‍ക്കാതിരിക്കാന്‍
പിഴുതെറിയുന്നിടത്ത് വരെ ..

തെറ്റുകള്‍ ചൂണ്ടികാണിച്ചതിനല്ല
കൊടും ശിക്ഷ .
ഞാന്‍ മനുഷ്യനായ്‌ പിറന്നതാണത്രെ
തെറ്റ്.

5 comments:

സന്തോഷ്‌ പല്ലശ്ശന said...

മടങ്ങി വരുന്നോര്‍ വരട്ടെ പക്ഷെ ആര്‍ക്കും തലനീട്ടി കൊടുക്കല്ലെ.....

തികച്ചും വ്യക്തിഗതമായ ഒരു പ്രമേയം...
ആശംസകള്‍

വരവൂരാൻ said...

വേരുകള്‍ പോലും
ഒരിക്കലും തളിര്‍ക്കാതിരിക്കാന്‍
പിഴുതെറിയുന്നിടത്ത് വരെ ..

തെറ്റുകള്‍ ചൂണ്ടികാണിച്ചതിനല്ല
കൊടും ശിക്ഷ .
ഞാന്‍ മനുഷ്യനായ്‌ പിറന്നതാണത്രെ
തെറ്റ്.

നല്ല ശൈലി... അങ്ങനെയൊരു തെറ്റിന്റെ
ആശംസകൾ

ശ്രീ said...

നന്നായിരിയ്ക്കുന്നു.

Sureshkumar Punjhayil said...

Athu mathramala, angine jeevikkunnathum....

Manoharam, Ashamsakal...!!

Rani Ajay said...

കൊള്ളാം..നന്നായിരിയ്ക്കുന്നു.