ഓര്‍മ്മകളില്‍ തീനാമ്പ് .
മിന്നുന്ന നക്ഷത്രകൂട്ടങ്ങളോടൊപ്പം
ഒരു രാത്രിസഞ്ചാരിയുടെ
നെടുവീര്‍പ്പുകള്‍ .
മിന്നല്‍പ്പിണരുകളും,
ഇടിമുഴക്കങ്ങളും,
പ്രകമ്പനം കൊള്ളുന്ന
ഇരുളടഞ്ഞ നിലവറയിലെ
ഉഷ്ണസഞ്ചാരം .
പേരറിയാത്ത
ഭാഷയറിയാത്ത
പൊരുളറിയാത്ത
നിലവിളികള്‍ ഉയരുന്ന തടവുമുറി.
എവിടെയാണ് ഞാന്‍?
ഒന്നിനും വഴങ്ങാത്ത
അവയവങ്ങള്‍ .
ഉമിനീരൊലിക്കുന്ന മുഖം തുടക്കാന്‍ ..
സ്വന്തം പേര് പറഞ്ഞു പഠിക്കാന്‍ ..
ആരോ കരയുന്നുണ്ട് ..
കണ്ണീരൊലിക്കുന്ന മുഖം .
ഇവള്... ആര് ?
****
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
എന്നെയും, എന്റെ സര്‍വ്വസ്വവും ..
ഹുങ്കാരത്തോടെ
ഒരു കൂറ്റന്‍ തിരമാലയില്‍
ഞാന്‍ മുങ്ങി താണു.
കയ്യില്‍ പിടികിട്ടിയ
വലംപിരി ശംഖില്‍
കൊത്തിവെച്ച പേര്
സ്പഷ്ടമായ് വായിക്കാം .
മലര്‍ന്നു കിടക്കുമ്പോള്‍
നെഞ്ചില്‍ തന്നെയുണ്ടായിരുന്നു
ശംഖ് .
ഹൃദയം പുറത്തു വിടുന്ന ശ്വാസത്തില്‍ ..
ശംഖിലൂടെ ...
-അഹം ബ്രഹ്മാസ്മി -
5 comments:
അവസാനത്തെ സ്വപ്നം എന്തായിരുന്നു?
കടലാസ് വഞ്ചിയില്‍
തീരം കാണാത്ത ഒരു യാത്ര .
എനിക്കറിയാം.. എല്ലാം..
കൊള്ളാം
വല്യമ്പ്രാനോ അതോ വേട്ടേക്കരനോ ?
ഇവരൊഴിച്ച് ബാലുശ്ശേരിയിൽ ബാക്കിയെല്ലാരും ചോപ്പന്മാരാണെന്നാണ് കേട്ടിട്ടുള്ളത്.
വല്യമ്പ്രാനാണെങ്കിൽ നമസ്കാരം.
വേട്ടേക്കരനെങ്കിൽ സാഷ്ടാംഗം.
ദ് രണ്ടുമല്ലെങ്കിലും സന്തോഷം- ബാലുശ്ശേരിക്കോട്ടക്ക് അടുത്ത കൊല്ലം വരുമ്പോ അന്വേഷിച്ചു കണ്ടെത്താം.
excellent.....
കൊള്ളാം; കവിതയുടെ പേരും തീമും തമ്മില്‍ വല്യ ബന്ധമൊന്നുമില്ലല്ലോ മാഷേ? ഇനി അഥവാ ഞാന്‍ കാണാത്ത വല്ല അവിഹിത ബന്ധവുമുണ്ടോ?
Post a Comment