ആകാശചന്തയിലെ
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .
ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?
കന്നുകാലി കൂട്ടങ്ങള്‍
കുളമ്പടിച്ച് തിമിര്‍ക്കുന്നു .
കാരണം
സ്വര്‍ഗത്തിലെ കാമധേനു
അവരെ തിരിച്ചറിഞ്ഞിരിക്കുന്നു .
ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .
നക്ഷത്ര കൊട്ടാരത്തില്‍
സ്വര്‍ണ്ണ പാത്രത്തില്‍
അകിട് ചുരത്തല്‍ .
തലപ്പാവ് ധരിച്ച സേവകന്മാര്
വൈക്കോല്‍ തുറുവിന് കാവല്‍ .
വാഴ്ത്തപ്പെട്ടവരുടെ കൂട്ടത്തില്‍
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?
8 comments:
നമ്മള്-
വിയര്‍പ്പൊഴുക്കിയിട്ടും
വിശക്കുന്നവര്‍
വര്‍മാജീ,
നിങ്ങളുടെ തൂലിക
കുന്തമുനയാകുന്നു.
അക്ഷരങ്ങള്‍
ഞങ്ങളുടെ ശബ്ദങ്ങളും.
::ഭൂമിയുടെ സ്പര്‍ശനം
അറിയാത്ത കാമധേനുവിനു
സ്വര്‍ഗത്തില്‍ രാജകീയ മേയല്‍ .::
കവിത നന്നായി
ഉച്ച നീചത്വം ഇന്നും നിലവിലുണ്ട്
കുറിക്കു കൊള്ളുന്ന വാക്കുകള്‍
'വിശുദ്ധപശുക്കളും കന്നുകാലിക്കൂട്ടങ്ങളും'. നന്നായി.
കിടിലം അല്ലാതെന്തു പറയാന്‍...വിശുദ്ധ പശുക്കള്‍ മേയട്ടെ..പവപെട്ടവന്റെ കഞ്ഞി ഇപ്പോഴും കുമ്പിളില്‍..
'വിശുദ്ധപശു' നന്നായിട്ടുണ്ട്....പ്രമേയം ആനുകാലികം ആണെന്നതുകൊണ്ട് കൂടുതല്‍ പ്രസക്തം...
പശൂവിനു വിശുദ്ധി നല്കിയ ആചാര്യന്മാരേ നിങ്ങള്‍ക്ക് സ്തോത്രം.
കന്നുകാലികള്‍ പായും, കാള കുത്തും.
ഗിരീഷ് സാറിന്റെ തൂലിക എരിയുന്ന സൂര്യനാണ്......ഈ ജ്വാല എന്നും ജ്വലിക്കട്ടെ.........ആശംസകള്‍.........
ഈ വിശുദ്ധ പശുവും
ചരിത്രത്തിന്റെ താളുകളിലേയ്ക്കോ ?
സംശയങ്ങള്‍ ആര്‍ക്കും ഉണ്ടാകാം,ഈ കവിതയും നന്നായിരിക്കുന്നു
Post a Comment