സഹയാത്രികര്‍

Saturday, October 10, 2009

നമ്പൂരിവര


നമ്പൂരി രേഖ
വര്‍ണ്ണങ്ങളില്‍ അല്ല വിരിഞ്ഞത് .
അത് ജീവല്സ്പന്ദനമായിരുന്നു .
കറുത്ത വര്‍ണത്തില്‍ .
കറുപ്പില്‍ വര്‍ണ്ണം
ദര്ശിക്കാത്തവര്‍ക്കിടയില്‍
അത് തിളക്കമാര്‍ന്നിരുന്നു.
ഹൃദയരക്തമൊഴുക്കിയവന്റെ
ശ്വാസഗന്ധത്തില്‍
അവ ചുറ്റിപടര്‍ന്നിരുന്നു.
വരികളും , വരകളും
ചേര്‍ന്ന് വര്‍ണ്ണാഭമായ
ഒരു കാഴ്ച .
* * * *
എനിക്ക് മേല്‍
പടര്‍ന്നു കയറിയ
സുഗന്ധവാഹിയായ
പടര്‍വള്ളികള്‍ .

10 comments:

നിഷാർ ആലാട്ട് said...

:)

വേഗാഡ് said...

ഗുരുപ്രണാമ്ത്തിനു അജ്ഞാതശിഷൃരിലൊന്നിനുള്ള നന്ദി അറിയിക്കുന്നു

meegu2008 said...

നമ്പൂരി വരകള്‍ എന്നും മായാതെ മനസ്സില്‍ നിറയുന്നു....

hshshshs said...

നമ്പൂരി വരകൾ കഥകളുടെ പൂർണ്ണതയായിരുന്നു !!

ഗിരീഷ്‌ എ എസ്‌ said...

വര്‍മ്മാജി...
കവിത ഇഷ്ടമായി...

ആശംസകള്‍

പള്ളിക്കുളം.. said...

നമ്പൂരി വര!
അനാട്ടമി മുഴുവൻ സവർണ്ണമായിരുന്നു എന്നൊരു ആക്ഷേപം ഉണ്ട്. ഞാനും അങ്ങനെ വിശ്വസിക്കുന്നു.

കണ്ണുകള്‍ said...

നമ്പൂതിരി....
വരയില്‍ പുതിയൊരു
വഴിവെട്ടിത്തുറന്നവന്‍...
വരയിലെ വടിവില്‍
സൗന്ദര്യം തികച്ചവന്‍...

അനുഗ്രഹീതനായ ആ കലാകാരനോട്, ദൈവം തൊട്ട വിരലുകളോട് ബഹുമാനത്തോടെ...
അദ്ദേഹത്തെക്കുറിച്ച് നല്ലൊരു കവിതയെഴുതിയ വര്‍മാജിയോട് സ്നേഹത്തോടെ...

SUNIL V S സുനിൽ വി എസ്‌ said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

കാഴ്ച്ചയുടെ അക്ഷരങ്ങളായിരുന്നു അദ്ദ്ദേഹത്തിന്‍റെ ഓരോ വരയും

saleem ayankalam said...

NAMBOORI IS A GREAT ARTIST
ON15.10.2009 HE INAGURATED OUR ARTS DAY CLOSING CERIMONY
AFTER THE PROGRAM ONE OF MY FRIEND REQUESTED TO GIVE AN OUTOGRAPH .BUT HE NEGLAT IT.


(IN THE FRONT OF THE PEOPLE...MY FRIEND.....)