സഹയാത്രികര്‍

Tuesday, June 29, 2010

പൂര്‍ണ്ണ സുഷുപ്തിഉറക്കത്തിന്റെ
പിരിയന്‍ ഗോവണികള്‍
കയറി പൂര്‍ണ്ണ സുഷുപ്തിയിലേക്ക് .

പതിവ് മന:സഞ്ചാരങ്ങളില്‍
ഉത്തരങ്ങളെനിക്ക് ചുറ്റും
മൂളിപ്പറക്കുന്നു.

മനസ്സുണങ്ങുകയാണ്.

ഒരു താരകത്തിന്റെ
ദൂരകാഴ്ചയില്‍
കണ്ണുകള്‍ പാതിയടയുന്നു.

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം.

ഒരു രാത്രിഗാനത്തിന്റെ
അവസാന വരിയില്‍
അപൂര്‍ണ്ണത കലര്‍ത്തി ,
നിറങ്ങള്‍ പടരാത്ത
ചിന്തകളോടൊപ്പം
പൂര്‍ണ്ണ സുഷുപ്തിയിലേക്ക്.....

2 comments:

ഉപാസന || Upasana said...

പൂര്‍ണമാകട്ടെ സുഷുപ്തിയെന്നു ആശംസിക്കുന്നു
;-)

അനൂപ്‌ കോതനല്ലൂര്‍ said...

നിശബ്ദതയില്‍
ഈയ്യലുകളുടെ
മര്‍മ്മരം തിരിച്ചറിയാം
അതെങ്ങനെ അവയ്ക്ക് വലിയ ചിറകുകളുണ്ടോ