സഹയാത്രികര്‍

Tuesday, May 10, 2011

ഗാന്ധിജിയും ,കല്ലന്‍ബാക്കും


മൂര്‍ത്തമായ ഒരു ബന്ധത്തിന്റെ
സ്നേഹപെരുക്കത്തില്‍
ലാളിച്ചത് ഹൃദയങ്ങളായിരുന്നു .

കടന്നു കയറി ,
ഞളിപിരികൊണ്ട് ,
ചുടു നിശ്വാസങ്ങളുതിര്‍ത്ത്,
ചുറ്റിപ്പിണഞ്ഞത്
വാക്കുളായിരുന്നു.

നെറികേടിന്റെയും
വര്‍ണ്ണവിവേചനത്തിന്റെയും
കൈവീശലില്‍
മേല്‍പ്പല്ല് പൊഴിഞ്ഞ
മുറിവിലേയ്കാണ്
കല്ലന്‍ബാക്ക്‌ ചുണ്ടമര്‍ത്തിയത്.

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് ....

6 comments:

Umesh Pilicode said...

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

ഗാന്ധിജിയും ,കല്ലന്‍ബാക്കും

കുറച്ചു നാളുകളായി ഇവരെ പറ്റി ഗവേഷണം നടത്തണം എന്ന് വിചാരിക്കുന്നു . ആ (നിരോധിച്ച ) പുസ്തകം കിടിയിരുന്നെങ്കില്‍ പകുതി ആശ്വാസമായേനെ ...


കൊള്ളാം മാഷേ നന്നായെഴുതി

ജംഷി said...

അപമൃത്യു സംഭവിച്ച
പടിഞ്ഞാറന്‍ സംസ്മാരത്തിന്റെ
ഇടനാഴിയില്‍
ഗാന്ധിജിയെയും
കല്ലന്‍ബാക്കിനെയും
നൂല്‍ബന്ധമില്ലാതെ
കെട്ടിയിട്ട്
ധൂമകേതുവിന്റെ
ചരിത്രാന്വേഷണങ്ങള്‍ .!!

പക്ഷെ ഒരു ചരിത്രാന്വേഷനതിനും പൊളി വചനങ്ങള്‍ക്കും ആ മഹാത്മാവിനെ കളങ്കപ്പെടുത്താന്‍ കഴിയില്ല.പ്രശസ്തരെ വിമര്‍ശിച്ചും വിവാടങ്ങലുണ്ടാക്കിയും വാര്തകളിലിടം നേടുക എന്നതല്ലാതെ ഇതിലൊക്കെ എന്ത് കാര്യമാണുള്ളത്.സമൂഹ മനസ്സാക്ഷിയുടെ നാവായി മാറണം ചിലപ്പോഴെങ്കിലം കവികള്‍.അത്തരത്തിലുള്ള ഒരെഴുത്താണിത്.അല്പം അതി വൈകാരികമാനെങ്കിലും ഗിരീഷേട്ടന്‍ പ്രതിഭയോട് നീതി പുലര്‍ത്തുകയും ചെയ്തു .

M.K.KHAREEM said...

മുറിവിലൂടെയുള്ള
സഞ്ചാരങ്ങളില്‍
ഹൃദയം തുളച്ചു പായുന്ന
മറ്റൊരു വെടിയുണ്ട
താലോലിക്കേണ്ട
ഗതികേടിലേയ്ക്ക്
വീണ്ടുമെന്റെ മഹാത്മാവ് .

jayanEvoor said...

മഹാത്മാ ഗാന്ധിയുടെ യശസ്സ് ഇത്തരം അപവാദങ്ങൾക്കൊക്കെ അതീതമാണ്.

അതിനെ താറടിക്കാൻ ഒരു കുപ്രചരണത്തിനുമാവില്ല!

Mizhiyoram said...

മഹാത്മാവിനെ കുറിച്ച് ആരും ഇത് വരെയും ഉന്നയിക്കാത്ത ഒരു ആരോപണം മാത്രമാണിത്. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ലോകം ഈ ആരോപണത്തെ അവഗണിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പെട്ടെന്ന് പ്രശസ്തി ലഭിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് ഈ പുസ്തകത്തിന്‍റെ പിന്നിലെ ലക്‌ഷ്യം.
കവിത നന്നായി. രചയിതാവിന് അഭിനന്ദനങ്ങള്‍.

മുകിൽ said...

നല്ല പ്രതികരണം..