സഹയാത്രികര്‍

Friday, September 26, 2008

ബുദ്ധിജീവികള്‍ ...

വയല്‍വരമ്പില്‍ കൂടി
തോള്‍സഞ്ചി തൂക്കി നടക്കുകയാണ് ഞാന്‍...
ഗ്രാമം..പിച്ചിചീന്തിയെറിഞ്ഞ കിനാവുകള്‍..

ഞാന്‍ നടന്നു..
ആലംബമില്ലാത്ത തേങ്ങല്‍...
ഒടുവിലെത്തിയവനും ഗര്‍വ്വിഷ്ടനായിരുന്നു ..
പക്ഷെ അവന്‍ വാചാലനായിരുന്നു .
ജീര്‍ണിച്ച പകലുകളുണ്ടായിരുന്നു..
വേഷം മാറാത്ത സന്ധ്യകളും..
എങ്കിലും..
അനിയന്ത്രിതമായ വികാരങ്ങള്‍
പല്ലിളിച്ചു, മുഖം കുത്തിവീണു ,
അവയില്‍ മൃദു മന്ദഹാസം
വേരറുത്ത കാപട്യങ്ങളായി .
തല്‍സ്വരൂപങ്ങള്‍ കണ്ടു
കണ്ണു മിഴിച്ചിരുന്നു...
വിഷാദസഞ്ചി തൂക്കി കനത്ത ദേഹം
പേറി നടക്കുന്നു ഞാന്‍..
വഴുക്കലിച്ച വയല്‍ വരമ്പില്‍
കാല്‍ തെറ്റി വീണു ഞാന്‍ .
ആകാശം നോക്കിക്കിടക്കവേ
ചുറ്റിനും കൃമി സഹസ്രങ്ങള്‍
അടിഞ്ഞു കൂടി .

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത നന്നായിരിക്കുന്നു ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഒരു പ്ഴയ കവിത ഓര്‍ത്തുപോയി