സഹയാത്രികര്‍

Friday, September 26, 2008

നാലുമണിപൂവിനോട് ........

സമയക്രമത്തിന്റെ
ഒതുക്കുകല്ലുകളിലൂടെ ...
കര്‍ത്തവ്യ നിര്‍വഹണത്തിന്റെ
ആദിയടയാളങ്ങള്‍ കാത്തു സൂക്ഷിച്ചുകൊണ്ട്‌ ...
ഒരു യാത്രാന്ത്യത്തിന്‍റെ
ശുഭമംഗളങ്ങള്‍ ചൊല്ലികൊണ്ട്‌ .
സായന്തനത്തിന്റെ
വര്‍ണ്ണാഭയിലേക്ക് ..
നീ പുതിയൊരു
പൂവായ് വിരിയുന്നു...
ഒരു നാലുമണിപൂവായ്....
മറ്റൊരു സായന്തനത്തിന്റെ
നിറങ്ങളിലേക്ക് നീ കണ്‍ തുറക്കില്ലെന്നും
ഞാന്‍ അറിയുന്നു...
യാത്രയുടെ നീളം അളന്ന ഞാന്‍
പിന്‍വാങ്ങുന്നു...
നിന്നെ വേദനിപ്പിച്ചു കൊണ്ടും....
നിന്നെ കരയിപ്പിച്ചു കൊണ്ടും..

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നാലുമണി പൂവിനേട് പറയുന്ന പരിഭവങ്ങള്‍ മ്മനോഹരമായിരിക്കുന്നു.ഈ കവിത വായിച്ചാപ്പോള്‍ ഞാന്‍ പണ്ടെങ്ങോ വായിച്ച എന്റെ ഒരു സുഹൃത്തിന്റെ ഒരു പോസ്റ്റ്ഓര്‍ത്തുപോയി

മനോജ് മേനോന്‍ said...

അതിശക്തമായ ഭാവന! ആശംസകള്‍

അര്‍പിത സുല്‍ത്താന്‍ ബത്തേരി said...

യാത്രയുടെ നീളം അളന്ന ഞാന്‍
പിന്‍വാങ്ങുന്നു...
നിന്നെ വേദനിപ്പിച്ചു കൊണ്ടും....
നിന്നെ കരയിപ്പിച്ചു കൊണ്ടും..
ഒരു സായന്തനത്തില്‍ വിരിഞ്ഞു കൊഴിഞ്ഞകന്നത്
ഇനി മറ്റൊരിക്കല്‍ വിരിയില്ല അല്ലേ മാഷ്
നല്ല കവിത സിമ്പിള്‍ മനോഹരം

ആഗ്നേയ said...

ലളിതമായ ഭാഷയില്‍ ഭംഗിയായി..
സുന്ദരമായ പ്രമേയം..
(വേഡ് വെരിഫിക്കേഷന്‍ മാറ്റിക്കൂടെ?)

girishvarma balussery... said...

സഗീര്‍, മനോജ്, അര്‍പിത, ആഗ്നേയ .. നന്ദി..