സഹയാത്രികര്‍

Tuesday, June 9, 2009

വിട പറയുന്നു ഞാന്‍...

കൊച്ചീ നഗരമേ ഇനി വിട,
എന്റെയീ ജീവിത ചരിത്രത്തില്‍
വഴിത്തിരിവില്‍ ,പകര്‍ന്നു പോകുന്നു
ഞാനെന്‍ ആത്മ നൊമ്പര ചാറുകള്‍..

ദൂരെയായ് കായല്‍ ചാലില്‍ കപ്പലിന്‍
ഹുങ്കാരം, ഓളപരപ്പില്‍ ഊളിയിട്ടിറങ്ങി
പൊങ്ങിയെന്നെ പുല്കുമീയിളം കാറ്റും...
വയ്യെനിക്കൊര്‍ക്കുവാനോന്നും .....

ഒരു പൂക്കാലം നീയെനിക്കെകിയോരിക്കല്‍ ,
പൂവട്ടക തന്നെ നീ തട്ടിപറിച്ചു.....
തേരേറ്റി കൊണ്ടുപോയ് നീയൊരിക്കല്‍,
തേര്‍ചക്രം തന്നെ നീ ഊരിയെറിഞ്ഞു..

വഴുക്കലില്‍ തെന്നിവീഴാതെ ,
ഇരുളിന്‍ മറ പറ്റി നടക്കാതെ ,
പുറകിലായ് ഒരു മുഖവും
ഒരു പിന്‍വിളിക്കിട നല്‍കാതെ ...
നടന്നു നീങ്ങുന്നു.. ഞാന്‍....

ദൂരെയായ് , ഈ ത്രിസന്ധ്യ തന്‍ മാറില്‍
ചാഞ്ഞോരാ ഗ്രാമ സൌന്ദര്യം
പിന്നിലായ് വിളിച്ചോതുന്നു..
തിരികെ വരുക നീ.. തിരികെ വരുക..

2 comments:

വരവൂരാൻ said...

കൊച്ചീ നഗരമേ ഇനി വിട

ത്രിസന്ധ്യ തന്‍ മാറില്‍
ചാഞ്ഞോരാ ഗ്രാമ സൌന്ദര്യം
പിന്നിലായ് വിളിച്ചോതുന്നു..
തിരികെ വരുക നീ.. തിരികെ വരുക..

ഏതു വേണെമെന്ന് അറിയാതെ, എവിടെയും മനസ്സുറക്കാതെ,ആഗ്രഹിച്ചത്‌.... ആശിച്ചത്‌ നൽകപ്പെടാതെ ജീവിത യാത്രയെന്ന സമസ്യ്‌ ...

വീണിടം വിഷ്ണൂലോകാമാവട്ടെ.. ആശംസകൾ

ഹന്‍ല്ലലത്ത് Hanllalath said...

..പച്ചപ്പിന്റെ ശീതളിമയുമായി ഒരു ഗ്രാമം കാത്തിരിക്കുന്നു...
നമുക്കങ്ങോട്ടു പോകാം...