സഹയാത്രികര്‍

Thursday, October 22, 2009

വേദി


ഇരിപ്പിടങ്ങള്‍ കൈയ്യടക്കിയവരാല്‍
വേദികള്‍ നിറഞ്ഞിരുന്നു.
അവ്യക്തമാം ഭാഷണങ്ങളാല്‍
സദസ്സ് നിര്‍ജ്ജീവമായ്‌ പോയിരുന്നു.
പാടിപ്പതിഞ്ഞ ഗാനങ്ങള്‍
വൃഥാ ആലപിച്ചും ,
പഴങ്കഥകളില്‍
വര്‍ത്തമാനത്തിന്റെ
നിഗൂഡതകള്‍ കലര്‍ത്തിയും
ആരൊക്കെയോ ...
അപ്പോഴും ,
കാത്തിരുന്നവരുടെ
കാല്‍സ്പര്‍ശമേല്‍ക്കാതെ
വേദി
മലര്‍ന്നു കിടന്നിരുന്നു.

2 comments:

അജയ്‌ ശ്രീശാന്ത്‌.. said...

"കാത്തിരിപ്പ്‌
തുടര്‍ന്ന് കൊണ്ടേയിരുന്നു;
സ്വപ്നങ്ങളേക്കാള്‍ നിറവുള്ള
മൌനത്തിന്റെ വിലയേറും
നിമിഷങ്ങള്‍ക്ക് നിര്‍ദയം
വധശിക്ഷ നടപ്പിലാക്കാന്‍....."

ചെറുതെങ്കിലും മനോഹരം :)

ഭൂതത്താന്‍ said...

കൊള്ളാം ...



ഈ വേഡ് വെരി മാറ്റിക്കൂടെ