സഹയാത്രികര്‍

Friday, November 6, 2009

വന്ദേമാതരം


കുടിവെള്ളത്തില്‍
കീടങ്ങളെന്ന് ചിലര്‍.
പ്രാണവായുവില്‍
വിശുദ്ധ പ്രണയത്തിന്‍
അശുദ്ധിയെന്നാരോ ..
നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
മറക്കും അകക്കണ്ണ് കാണാതെ
പുറപ്പെട്ടു പോയവരെയും .
തകര്‍ക്കും സ്വഗൃഹങ്ങള്‍ ,
വിലക്കും സ്വാതന്ത്ര്യ ഗീതങ്ങളെ ,
കുടത്തിന്നുള്ളിലൊളിപ്പിക്കും
ഉദിക്കും സൂര്യനെയും..

6 comments:

ഭായി said...

കൊള്ളാം നല്ല വരികള്‍..,നല്ല ചിന്തകള്‍!

ഭാവുകങള്‍!!

പാവപ്പെട്ടവന്‍ said...

നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..
ശക്തം വരികള്‍ ആശംസകള്‍

girishvarma balussery... said...

നന്ദി ... ഭായി , പാവപെട്ടവന്‍ .

അനൂപ്‌ കോതനല്ലൂര്‍ said...

വിയര്‍ക്കും ശനിനേരങ്ങളില്‍
കയര്‍ക്കും നിഴലിനോടും .
നല്ല വരികൾ

കൊച്ചുതെമ്മാടി said...

നടക്കും വഴികളില്‍
മടക്കാത്ത വിഷപ്പത്തിയുമായ്
അവനും..

മനൊഹരമായി ബാലുശ്ശേരിക്കാരാ....
ഞാനും ഒരു ബാലുശ്ശേരിക്കാരന്‍ ആണ് ട്ടോ....

പി. ഉണ്ണിക്കൃഷ്ണന്‍ said...

സത്യമാണ് .. നന്നായിരിക്കുന്നു.