സഹയാത്രികര്‍

Wednesday, November 18, 2009

യാത്രാവസാനം

വേരുകള്‍ തേടുന്ന പാഴ്മരം പോല്‍
ഒരു പ്രണയജന്മത്തിന്റെ
അസ്തമനതീരത്തില്‍ നമ്മള്‍.
പഴുത്തിലകള്‍ ഭൂമിയോട് ചൊല്ലിയ
പഴങ്കഥകളില്‍
ഭൂമിയുടെ നെഞ്ചകം തുടിച്ചു.
തരിശു നിലങ്ങളിലെ
ഊഷ്മാവിന്റെ അലകള്‍
നിന്റെ കണ്‍കളില്‍ .
അസ്തമന സൂര്യന്റെ വാടിയ നിറങ്ങളില്‍
പ്രണയ നിരാസത്തിന്റെ
ക്ഷതമേറ്റ ചുവപ്പ് .
മൌനത്തിന്റെ അനന്തവിഹായസ്സില്‍
കൊഴിഞ്ഞു വീഴുന്ന
മയില്‍പീലികള്‍
വിരഹതാളം സൃഷ്ടിക്കുന്നു .
ഒരു മനുഷ്യ ജന്മത്തിന്റെ
എല്ലാ തീക്ഷ്ണതകളും
ഏറ്റുവാങ്ങി,
മടക്കയാത്രയില്‍
ഒരേ താളമായ്..
ഒരേ മന്ത്രമായ്..
പ്രപഞ്ചഹൃദയത്തിലേക്ക്
ഊളിയിട്ടിറങ്ങട്ടെ .5 comments:

keralainside.net said...

This post is being listed by keralainside.net visit keralainside.net and add this post under favourite category. Thank you

nandana said...

nice i will come again
wishes
nandana

മാറുന്ന മലയാളി said...

മനോഹരം

Sreedevi said...

യഥാര്‍ത്ഥ പ്രണയങ്ങള്‍ എല്ലാം കണ്ണീര്‍ കടല്‍ കുടിച്ചവയാണ് അല്ലെ..

സുനിൽ പണിക്കർ said...

നല്ല വരികൾ ഗിരീഷ്‌ ഭായ്‌..
മെയിൽ ഐഡി ഒന്നു തരൂ..