സഹയാത്രികര്‍

Friday, January 15, 2010

കാമം ക്രോധം മോഹം


-1-
വെടികൊണ്ട ചെന്നായ പോലു-
ഴറിപാഞ്ഞു നടക്കുന്നു മനം .
ചുവന്ന നാക്കിന്‍ തുമ്പില്‍
രക്തത്തുള്ളികള്‍ , വളഞ്ഞ ദ്രുംഷ്ടങ്ങള്‍ .

മലര്‍ന്നു തൂങ്ങും തുറിച്ച കണ്ണില്‍
കലര്‍ന്നു ജഗത്തിന്‍ സര്‍വ്വ പാപങ്ങളും .
തളര്‍ന്നു വീഴും നേരമായല്ലോ
വിളര്‍ത്തു മയങ്ങും വിറച്ചോരുടലും .
-2-
പിന്നാമ്പുറത്തു മയങ്ങും മനസ്സും
മുന്നിലായ് തിളങ്ങും വജ്രായുധങ്ങളും ,
കോപ്പുകൂട്ടി പടക്കിറങ്ങുന്നു
രാത്രിഞ്ചരന്മാരിരുള്‍ഗുഹാജീവികള്‍ .

പടവെട്ടുന്നു സ്വയം നെഞ്ചിലാഴ്ത്തുന്നു ഖഡ്ഗം
വിരല്‍ താഴ്ത്തുന്നു കടുംനിറമുറിപ്പാടുകളില്‍ .
അത്യുഗ്രമാം വിറയലില്‍
ക്രോധാഗ്നി ജ്വാലയില്‍
എരിഞ്ഞമരുന്നു സ്വയം
പിടഞ്ഞു തീരുന്നു സ്വരവും.
-3-
വിളറും മൃഗതൃഷ്ണപോല്‍ പുളയും ,
വിരല്‍തുമ്പിനാലുഴറി പരതും,
നെഞ്ചകത്തില്‍ പിടഞ്ഞുണരും കിളി
മയങ്ങും ക്ഷണനേരങ്ങളില്‍ .

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

3 comments:

SAJAN S said...

കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

Unknown said...

മലരും തേനൂറും സുഗന്ധപുഷ്പങ്ങള്‍
ചാന്ദ്ര രാവില്‍ തേടും പ്രണയ സന്ദേശങ്ങള്‍ .
കൊഴിയും വരണ്ട വിഷാദ പുഷ്പങ്ങ-
ളറിയുമിരുളിന്‍ തീരാകളങ്കങ്ങള്‍

www.tomskonumadam.blogspot.com

M.K.KHAREEM said...

മാന്യ സുഹൃത്തുക്കളെ...
ഇന്ന് എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സൃഷ്ടികള്‍ അച്ചടിച്ച്‌ പുറത്തു കൊണ്ടുവരിക എന്നത്. അത്ര എളുപ്പവുമല്ല ആ കൃതികള്‍ വായനക്കാരില്‍ എത്തിക്കുക എന്നതും. നമ്മുടെ നാട്ടിലെ പ്രസാധകര്‍ കുലപതികള്‍ക്ക് പുറകെ ഓടുകയും അവരുടെ കൃതികള്‍ അച്ചടിക്കാന്‍ വെമ്പുന്നതും സ്ഥിരമായ കാഴ്ചയാണ്. അതിനിടയില്‍ അവഗണിക്കപ്പെടുന്നത് പുതിയ എഴുത്തുകാരും. പണം കൊടുത്താല്‍ പോലും പുസ്തകം ഇറക്കി കിട്ടാന്‍ ക്ലേശിക്കുന്നവരെ കാണാം. മാത്രമല്ല പ്രസാധകര്‍ എഴുത്തുകാരെ ചൂഷണം ചെയ്യുകയും. എഴുത്തുകാര്‍ക്ക് വേണ്ടി, ആ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി സ്ഥാപിതമായ ട്രസ്റ്റാണ് മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് . അതുവഴി ഏഴു പുസ്തകങ്ങള്‍ ഇറങ്ങികഴിഞ്ഞു. അതത്രയും ദേശാഭിമാനി ബുക്സ് വഴിയും സ്വന്തം നിലക്കും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ വിതരണം കുറേകൂടി വേഗത്തില്‍ ആക്കേണ്ടതുണ്ട്. എല്ലാവരും ഒത്തുപിടിച്ചാല്‍ പുസ്തകം മുഴുവന്‍ വിറ്റഴിക്കാവുന്നതാണ്. മാത്രമല്ല, മറ്റു എഴുത്തുകാരുടെ കൃതികള്‍ പുസ്തകം ആക്കാനും തയ്യാറാണ്. എഴുത്തുകാര്‍ വേറിട്ട്‌ നില്‍ക്കുന്നതിനേക്കാള്‍ എത്രയോ ഗുണമാണ് ഒരുമിക്കുന്നത്. അതുപോലെ വായനക്കാരും ചേര്‍ന്നാല്‍ നമുക്കിത് മികച്ച നിലയില്‍ എത്തിക്കാനാവും. അതുകൊണ്ട് ഓരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ മധുരം മലയാളത്തിന്റെ പുസ്തകങ്ങള്‍ വാങ്ങി ഈ സംരംഭം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.