സഹയാത്രികര്‍

Friday, January 29, 2010

മൂന്നു കവിതകള്‍


രാത്രി സഞ്ചാരിയുടെ നിഴല്‍
-------------------------------------

നിഴലിനു പാകമായ വസ്ത്രം.
കറുപ്പിന്റെ പശിമയില്‍
ഇഴചേര്‍ന്ന ഒറ്റയുടുപ്പ്.
ആക്രോശിക്കുമ്പോള്‍ വായില്ല,
വീശിയടിക്കുമ്പോള്‍ കൈകളില്ല,
ഓടിയടുക്കുമ്പോള്‍ കാല്‍കളില്ല.
എന്നാലും
എന്നിലേക്ക്‌ താഴ്ത്തിയിറക്കുന്ന
കത്തിമുനക്ക് തിളക്കമുണ്ട് .
കര്‍മ്മകാണ്ഡം കഴിഞ്ഞു.
അവന്റെയും, എന്റെയും.

ഒറ്റയാന്‍
-----------
ചിന്നംവിളിച്ചലറുന്നോരുടല്‍ കാണാം
ഉന്നംതെറ്റാതിമകള്‍ കൊയ്യും കരുത്തറിയാം
തെന്നിതെറിച്ചമറും മനസ്സിന്‍ വിങ്ങലുകള്‍
മണ്ണിലിന്നിതാരറിവൂ സ്വയം ഹത്യകള്‍ .

ജാലക വിരികള്‍
----------------------
കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .
ഞാനാകെ നനയുകയാണ്‌ .
വിരികള്‍ താഴ്ത്തിക്കോട്ടേ ?

4 comments:

രാമൊഴി said...

good..especially the first and last ones..

റ്റോംസ് കോനുമഠം said...

കാഴ്ച നഷ്ടപ്പെടുത്തികൊണ്ട് ,
വായു സഞ്ചാരം തടസ്സപ്പെടുത്തികൊണ്ട് ,
ജാലക വിരികള്‍ .
വകഞ്ഞു മാറ്റിയാല്‍
ഓര്‍മ്മകളുടെ തുലാവര്‍ഷം .

ഒരുപാട് ഇഷ്ടമായീ ഈ വരികള്‍..
www.tomskonumadam.blogspot.com

അമീന്‍ വി സി said...

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com

Vinodkumar Thallasseri said...

ആദ്യത്തെ കവിത വളരെ നന്നായി.