സഹയാത്രികര്‍

Saturday, March 6, 2010

കല്‍വിളക്ക്‌(നിഴലുകളോട് മത്സരിക്കുകയാണ്
കല്‍വിളക്കിലെ നാളം.)
നിഴലുകളുടെ ഒളിച്ചുകളി
മാത്രമാണെന്നറിയാം .

കടന്നുകയറ്റത്തിന്റെ
അനിവാര്യമാം
തുടര്‍ക്കഥകളില്‍
ഇരുട്ടിന്റെ ഇളിഞ്ഞ മുഖം കാണാം .

പകലുറക്കത്തിന്റെ
ദീനതയില്‍ പിറന്ന
ജളത്വം.

ഗുഹാമുഖങ്ങളില്‍ നിന്നും,
ഇരുട്ടറകള്‍ തുറന്നും,
ഈയ്യലുകള്‍ നിറഞ്ഞ മാളങ്ങളില്‍ നിന്നു പോലും
ബഹിര്‍ഗമനം.

നിലനില്‍പ്പിന്റെ അങ്കം
തുടക്കംമുതലേ...

കാറ്റാണ് സഹായി .
എരിയും നാളങ്ങളെ ഉലക്കുന്നവന്‍ .
പക്ഷെ എന്നാലും
ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും.
അടുത്ത നിമിഷം തന്നെ പ്രവേശം
ഉറപ്പാകുകയാണല്ലോ !!

2 comments:

സന്തോഷ്‌ പല്ലശ്ശന said...

നിഴലുകളോട്‌ പടവെട്ടുന്ന വെളിച്ചം...നല്ല പ്രയോഗം.... നന്നായി...

anoopkothanalloor said...

ഒരു കരിന്തിരി കാണുമ്പോള്‍
ഉള്ളമറാന്‍ തുടങ്ങും