സഹയാത്രികര്‍

Wednesday, May 26, 2010

അവസാനം സൌഹൃദവേദിയില്‍ സംഭവിക്കുന്നത്‌


ലക്‌ഷ്യം
-------
പുറംവേലി പൊളിച്ചകത്ത്
കടന്നവനും ,
ഹൃദയഭിത്തി തകര്‍ത്തകത്ത്
കടന്നവള്‍ക്കും
ലക്‌ഷ്യം ഒന്നായിരുന്നു.
ഉന്മൂലനം.

സംഘബലം
----------

കടുത്ത നിയമങ്ങളും
അയഞ്ഞ സമീപനവും
ചേരുമ്പോള്‍
ഒരുവശത്തേക്ക്‌ വീര്‍ക്കുന്ന
ബലൂണ്‍ പോലെയാവും
സംഘബലം .
ഒരു സൂചിമുനയ്ക്ക്.......

തൂവലുകള്‍ കൊഴിയുമ്പോള്‍
----------------------
ഓരോ തൂവലുകള്‍ കൊഴിയുമ്പോഴും
പുതിയവ പൊട്ടിമുളക്കുന്നു .
പഴയവയുടെ സൌകുമാര്യം
ആരും വാഴ്ത്തിപാടാറില്ല.
അവരിരുന്നയിടം കിളയ്കുകയാണ്....

3 comments:

Kalavallabhan said...

ലക്‌ഷ്യം : ഉന്മൂലനം
സംഘബലം : ബലൂണ്‍ പോലെ
തൂവലുകള്‍ കൊഴിയുമ്പോള്‍:ആരും വാഴ്ത്തിപാടാറില്ല
താങ്കളുടെ മിക്കകവിതകൾ വായിക്കുമ്പോഴും ഇങ്ങനെയാണു തോന്നുന്നത്.

girishvarma balussery... said...

അതെയൊ .. അങിനെയാണൊ .. വളരെ നല്ലതു

ഉപാസന || Upasana said...

nice work
:-)