സഹയാത്രികര്‍

Tuesday, July 27, 2010

സിംഹം

വേട്ടയുടെ കുതിപ്പില്‍
അടിയറവ് പറയുന്ന ഇര.

തീറ്റ തുടങ്ങുമ്പോഴറിയാം
അത് വാലറ്റം മുതലേ തുടങ്ങൂ...

കടുത്ത കാമാസക്തി മൂലമാണോ?
വിശപ്പിന്റെ മാത്രം വിളിയോ?

പക്ഷെ വാരിയെല്ലിന്റെ
ഭാഗം വരുമ്പോള്‍
തരളിതനായിപ്പോകും .

ഹൃദയം മിടിക്കുന്നത്‌ അതിനടുത്താണല്ലോ!

ഒരു സീല്‍ക്കാരത്തോടെ സിംഹം
കാട്ടിലേക്ക് മറയുന്നതീസമയത്താണ് ..

6 comments:

ഉമേഷ്‌ പിലിക്കൊട് said...

കൊള്ളാം നന്നായിട്ടുണ്ട്

anoop said...

'ഉള്ളില്‍' മൃഗം ഇല്ലാത്ത ജീവിയാനെന്നു തോന്നുന്നു സിംഹം...!

Vinodkumar Thallasseri said...

ഏത്‌ സിംഹത്തിനുള്ളിലും ഒരു തരളിത ഹൃദയം ഉണ്ടാവുമായിരിക്കും, അല്ലേ?

nirbhagyavathy said...

സിംഹ മനസ്സുള്ള പുരുഷന്മാര്‍

ഒരിക്കലും മടങ്ങില്ല കവി.

അവര്‍ ഇര തേടിക്കൊണ്ടിരിക്കും,

വാരിയെല്ലില്‍ പിന്മാടാക്കമില്ല.

നല്ല ആശയം.

Jishad Cronic said...

വരികള്‍ കൊള്ളാം...

Sabu M H said...

sex written in a new way :)
the line that left out at the end was good!