സഹയാത്രികര്‍

Saturday, September 25, 2010

ഔപാസനം

ഒരു തിരി തെളിയുന്നു.
രണ്ടാത്മാക്കളുടെ
അന്തരാളത്തിന്റെ
കെടാത്ത തീ.

കര്‍മ്മങ്ങള്‍ക്കൊടുവില്‍
അന്ത്യയാത്രയില്‍
കൂട്ടായ് വരേണ്ടത്.

ഉലയാത്ത നാളവും
ഉണ്മ തേടുന്ന ജീവിതങ്ങളും
കെടാത്ത നാളത്തിന്റെ
വിശപ്പിന്റെ അവസാനത്തെ രുചി .

എരിഞ്ഞു തീരുന്ന ചിതാഗ്നിയോടൊപ്പം
കൂടെ കരുതിയ നെഞ്ചിലെ തീയും.

പ്രാര്‍ത്ഥനയാണ്
അവസാനം വരെ.
ദു:ഖങ്ങള്‍ക്ക് മേല്‍
അടയിരിക്കുന്ന ,
കര്‍മ്മങ്ങള്‍ക്ക് അന്ത്യവിധിയാകുന്ന,
പാപങ്ങള്‍ക്ക്‌ നീരൊഴുക്കാവുന്ന,
ജലസമാധിയില്‍ മുങ്ങിയമരുന്ന,
മോക്ഷ വഴികളിലേയ്ക്കുള്ള
അവസാന പടികളിലെ
വിഘ്നമില്ലാത്ത കാത്തുനില്‍പ്പിന് ....
അതിനു മാത്രം.

5 comments:

ചെറുവാടി said...

:)
ആശംസകള്‍

Jishad Cronic said...

നല്ല വരികള്‍..

മുകിൽ said...

നന്നായിരിക്കുന്നു..

സാപ്പി said...

:)

nirbhagyavathy said...

ചിതയില്‍ കര്‍മ കാണ്ഡം അവസാനിക്കുന്നു.
ബാക്കിയായ ധര്‍മങ്ങള്‍ ഏറെ ആയിരിക്കാം.
ചിതയിലെ വെളിച്ചത്തില്‍ വായിച്ചെടുക്കാവുന്ന
അര്‍ത്ഥമുള്ള വരികളും വിചാരങ്ങളും.
അഭിനന്ദനം.