കൂട്ടുകൂടുമ്പോള്‍
എഴുത്തുകാരോട് ,
പ്രത്യേകിച്ച്
കവികളോട്
നിങ്ങള്‍ ചോദിക്കുക .
നിങ്ങള്‍ ആത്മകഥ എഴുതുമോയെന്ന്...?
ഉണ്ടെങ്കില്‍
ഉറപ്പായും
അവര്‍ നിങ്ങളെ
പലതിന്റെയും
പ്രതീകങ്ങളാക്കും..
പിന്നീട് മാനത്തിന്
പുറകെ ഓടാന്‍
നിങ്ങള്‍ക്കാവില്ല...
അച്ചടി മഷി
നിങ്ങളുടെ മുഖം വരെ
പടര്‍ന്നിരിക്കും ..
കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....
11 comments:
നല്ല പ്രതീകങ്ങള്‍..ഒരു നല്ല കവിത..
അതെയതെ ഈ കവികളെ സൂക്ഷിക്കണം,കൌമാരത്തിന്റെയും ,
കുതൂഹലത്തിന്റെയും ,
നേര്‍ത്ത ഉള്‍ നിറവുകള്‍ വരെ
വിടര്‍ത്തുമവര്‍....
-- നന്നായിട്ടുണ്ട്
അല്ലയോ കവേ അങ്ങയുടെ ലിസ്റ്റ് കയ്യില്‍ ഭദ്രമാണല്ലോ അല്ലെ ?:)
കവിത കൊള്ളാം,അസ്സലായിട്ടുണ്ട്.
ഇതാർക്കിട്ട് താങ്ങിയതാ...?
ഹഹ..സത്യം.കവിയെ കലാകാരനെ പ്രണയിക്കുന്നത് സൂക്ഷിച്ചു വേണം
ഈ കവിത സ്വീകരിച്ചതില്‍ സന്തോഷം. ഒരു കാര്യം എല്ലാ കവികളും ആത്മ കഥ എഴുതില്ലല്ലോ. അപ്പോള്‍ അങ്ങനെ ഉള്ളവരെ വെറുതെ വിടാം... ഹി ഹി
പക്ഷെ കുറച്ച് കവികളുടെ ആത്മകഥ വായിച്ചിട്ടുണ്ട്. പലരും അറിയാത്ത ഒരു കാര്യം ഉണ്ട്. അവരുടെ ശരീരങ്ങളെ ആയിരുന്നില്ല പല സ്ത്രീകളും ഇഷ്ടപ്പെട്ടിരുന്നത്. കവിതകളെ മാത്രം ആയിരുന്നു. പക്ഷെ ആത്മ കഥകളില്‍ ചിലയിടങ്ങളില്‍ വേറിട്ട ഒരെഴുത്ത് കണ്ടു. അതുകൊണ്ട് ഇങ്ങനെ ഒന്നെഴുതി . ( തന്നോട് പറഞ്ഞോ ... സ്ത്രീകള്‍ വന്നത് കവിത കേള്‍ക്കാന്‍ മാത്രമാണെന്ന് .. എന്നൊന്നും ചോദിക്കരുതേ... പ്ലീസ് )
ഹ!!
കൊള്ളാം.
എനിക്കെതിർപ്പില്ല.
ഞാനൊരു കഥാകൃത്താണല്ലോ!!
ങ്ഹും , പാരവെച്ചോളൂ ട്ടോ...
അതെ സൂക്ഷിക്കണം സൂക്ഷിക്കണം
ഒരു ആയുസിന്റെ തീവ്രവിഷാദം മുഴുവന്‍
ആവാഹിച്ചു മൂര്‍ച്ചയേറിയ കുപ്പി ചില്ലുകളിനാല്‍
പണിതീര്‍ത്ത പള്ളുങ്ങു പാത്രമാണ് പോലെ ആണ്
ഓരോ കവിയും
Post a Comment