സഹയാത്രികര്‍

Sunday, February 13, 2011

ആയിരത്തൊന്നു രാവുകള്‍


ഏതു മണിയറയിലായാലും ,
ഉറക്കത്തിന്റെ
നൂല്‍പ്പാലത്തിലായാലും
കഥകള്‍ പറയാന്‍
മിടുക്കുള്ള ഒരു പെണ്ണുണ്ടോ ?

മണലാരണ്യത്തിലെ
ഉഷ്ണക്കാറ്റ് പറഞ്ഞ
ഒരു കഥയുണ്ട് മനസ്സില്‍ .

ജന്മങ്ങള്‍ പകുത്തുനെല്കിയ
ആത്മാക്കള്‍ക്കിടയില്‍
കഥകള്‍ പറഞ്ഞു
കര്‍മ്മത്തിന്റെ തീക്ഷ്ണതയറിഞ്ഞവള്‍ .

ഏതൊരു കാമാതുരനും
ഇന്നൊരു കഥയിലും
വഴിയൊതുങ്ങിപ്പോവുന്നില്ല .

എങ്കിലും...
തനിക്കു നേരെ
നടന്നടുക്കുന്നവനായ്
കഥകള്‍ കൊണ്ടൊരമ്പ്,
ആയിരത്തൊന്നു കഥകള്‍
കൊണ്ടൊരമ്പ് തീര്‍ക്കുന്നവള്‍..?

2 comments:

ശ്രീദേവി said...

കഥകള്‍ കൊണ്ടൊരു അമ്പ്‌ തീര്‍ക്കുന്നവള്‍...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കവിതയിലുണ്ട്..ഒരമ്പ്..!