സഹയാത്രികര്‍

Wednesday, June 15, 2011

രുചി


വായ്ക്കരി വീണയിടത്ത്
ചാലിട്ടൊഴുകിയ
എറുമ്പിന്‍കൂട്ടങ്ങളില്‍
ഒന്ന് ചര്‍ദ്ദിച്ചു.
കാരണം....
ഒരു പിഞ്ചു കുഞ്ഞിന്‍
മൃതനഗ്നശരീരം
രുചിയ്ക്കുന്ന
മനുഷ്യക്കൂട്ടങ്ങളെ കണ്ടുവത്രെ !!

5 comments:

ഞാന്‍ said...

ആശയം തീക്ഷ്ണം ............
അവതരണം .........??

sm sadique said...

മനസ്സിൽ കലി നുരയുന്നു... ഓരോരോ വാർത്തകൾ മനസ്സിൽ നിറയുമ്പോൾ ഞാൻ ദൈവത്തെ വിളിക്കുന്നു,ഞാൻ സങ്കടം കൊണ്ട് നിലവിളിക്കുന്നു....

MyDreams said...

മൃതനഗ്നശരീരം....

നിശാസുരഭി said...

പ്രതികരണം തീക്ഷ്ണമായിരിക്കുന്നു.

മുകിൽ said...

വായിച്ചൂ..കഠിനം..ഒരു ഉളിപോലെ