സഹയാത്രികര്‍

Saturday, September 17, 2011

മഴനേരം



ഉച്ചയുറക്കത്തിന്റെ
മ്ലാനത കലര്‍ന്ന മുഖം .

വെയിലൊഴിയുന്ന
നാട്ടുവഴികള്‍

ഇടവഴിയോരങ്ങളില്‍
ഇരുളഴുകിവീഴുന്ന
നിതാന്ത മൌനം

വെളിമ്പറമ്പുകളില്‍
അലസനായ കാറ്റും
ഈറന്‍ വികാരങ്ങളും
ഈയലുകള്‍ക്കൊപ്പം

സന്ധ്യയില്‍ പുതയുന്ന മഴനേരം.
പുതുമഴയിലെ ആദ്യതുടിപ്പ് .

3 comments:

noblethomas said...

മനോഹരമായ കവിത

Njanentelokam said...

അലസമായ,നിര്‍ജ്ജീവമായ,താല്പര്യ രഹിതമായ
ഒരു അന്തരീക്ഷം. മഴ വരുമോ ആവോ?

പദസ്വനം said...

പുതുമഴയുടെ ഗന്ധം... :)