സഹയാത്രികര്‍

Monday, August 22, 2011

ഒരുമ

അവനും അവളും അവരും
------------------------------------
ഒന്നിനോടൊന്നു ചേരാത്തത് നീ മാത്രം .
ഒന്നിലും ഉറച്ചു നില്‍ക്കാത്തത് നീ മാത്രം .
ഒന്നില്‍ പിണങ്ങി മറയുന്നത് ,
ഒന്നില്‍ തലമറന്നെണ്ണ തേക്കുന്നത് ,
ഒന്നായി മാറാത്തത് ,
ഒന്നെന്നെണ്ണി മൌനിയാവുന്നത്,
ഒന്നിലെന്നെ അകറ്റുന്നത് ....

ഇവനും ഇവളും ഇവരും
-----------------------------------

ഒന്നെനിക്കേകി പിന്മാറുന്നതും,
ഒന്നെന്നോതി പുണരുന്നതും ,
ഒന്നായ് മറന്നോഴുകുന്നതും
ഒന്നിനെ തേടി നിര്‍വൃതി കൊള്ളുന്നതും
ഒന്നില്‍ നിറഞ്ഞു നില്‍ക്കുന്നതും ...

അനുഭവത്തിന്റെ മുഖമുദ്രകളില്‍
നിദ്രയില്‍ പോലും നടുക്കുന്നതും ,
തഴുകുന്നതുമായവ.........1 comment:

- സോണി - said...

ആ ഒന്നിന്,
മറ്റേ ഒന്നിനോട്‌
സാദൃശ്യം ചൊന്നാല്‍....?