സഹയാത്രികര്‍

Tuesday, August 2, 2011

തൊണ്ണൂറിലെ ഒരു വിവാഹ വീഡിയോ


ചലിക്കുന്ന ഇരുണ്ട ചിത്രങ്ങള്‍ .
മണ്‍മറഞ്ഞു പോയവരുടെ
അനുഗ്രഹാശിസ്സുകള്‍ .
വിറയ്ക്കുന്ന വലിയമ്മയുടെ
കറുത്ത വിരലുകള്‍ ,
അമ്മയുടെ മങ്ങിയ
മുഖത്തിന്റെ വിഷാദച്ഛവി .
വടക്കന്‍ കാറ്റില്‍ ഞെട്ടറ്റു
വീഴുന്ന ഒരു മന്ദാരപൂ..
ഗ്രാമാന്തരീക്ഷത്തിന്റെ
പഴയ അപൂര്‍വ ചാരുത.
പെയ്തു തീരാന്‍ അകം നൊന്ത്
കേണ് തപസ്സിരുന്ന
ചക്രവാളത്തിലെ തളര്‍ന്ന മേഘം.
കൊടുങ്കാറ്റടിച്ച ഇന്നിന്റെ അശാന്തിതീരങ്ങളിലേക്ക്
അന്ന് താലി ചാര്‍ത്തപ്പെട്ട
ഒരു നിര്‍ഭാഗ്യവതിയും..............

3 comments:

- സോണി - said...

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം... അല്ലെ?

മുകിൽ said...

മനോഹരമായിരിക്കുന്നു.

നിശാസുരഭി said...

നിര്‍ഭാഗ്യവതി?

അവസാനഭാഗത്ത് ദഹനക്കേട് :-/