ആഗോളം
ഒരു നിലവിളക്കും ഞാനൂതിക്കെടുത്തില്ല ..
ഒരു കൊടിമരവും ഞാന്‍ അശുദ്ധിയാക്കില്ല..
ഒരു ശ്രീകോവിലിലെ ബിംബത്തിന്റെ മുന്‍പിലും
ഞാന്‍ നെഞ്ച് വിരിച്ചു നില്‍ക്കില്ല..
ഒരു തുളസീ ദളവും എന്റെ കാല്‍ക്കീഴില്‍
അരഞ്ഞുപോവില്ല ..
ഒരു ബലിക്കല്ലും മറികടന്നു ഞാന്‍ പോകില്ല ..
എന്നിട്ടും
വിശന്ന മനുഷ്യന്റെ മുന്‍പില്‍
ഇതെല്ലാം നിഷ്പ്രഭം എന്ന്
ആരാണെന്നെ മനസ്സിലാക്കിത്തന്നത് ..?
2 comments:
nannayitundu i liked it
നല്ല വരികള്‍.
വിശക്കുന്നവന്റെ മുന്നില്‍ ഈ ലോകവും അതിലുള്ളതെല്ലാം നിഷ്പ്രഭം.
Post a Comment