സഹയാത്രികര്‍

Wednesday, December 24, 2014

തനിയെ

ആരുമിറങ്ങാത്ത ,
ആരും കയറാൻ ഇല്ലാത്ത ,
ഒരു സ്റ്റേഷൻ .

കുതിച്ചു പായുന്ന വണ്ടികൾ .
കാറ്റടിച്ചു കയറുമപ്പോൾ .
തുരുമ്പിച്ച ജനലുകൾ അടഞ്ഞു തുറക്കും.

ഇവിടെ ഒറ്റ ജോലിക്കാരൻ .
ഏകാന്തതയുടെ പാറാവുകാരൻ .

ഓടിയകലുന്ന
യാത്രാവണ്ടികൾക്കും ,
ചരക്കുവണ്ടികൾക്കും
പച്ചക്കൊടി വീശുന്ന ഏകൻ .

മറുകയ്യിൽ
മറച്ചു വെച്ച
ചുവപ്പുകൊടി വീശാൻ
ഒരിക്കലുമാവാതെ..
കഴിയെരുതെന്ന പ്രാർഥനയോടെ ....

2 comments:

murukan pk said...

good poem

Hashida Hydros said...

നന്നായിട്ടുണ്ട്.........