സഹയാത്രികര്‍

Wednesday, December 24, 2014

എഴുത്തില്ല
ദളിതെഴുത്ത്‌ ,
പെണ്ണെഴുത്ത്‌ ,
സവര്‍ണ്ണയെഴുത്ത് ,
ഉളുപ്പില്ലാത്ത കൂലിയെഴുത്ത്.
ഇവയൊക്കെ കടലാസുകളില്‍
ചീന്തകോണകമുടുത്ത്
ഇളിച്ചുകാട്ടി നടക്കുന്നു .

വരദാനം കിട്ടിയ എഴുത്തുകള്‍
വര്‍ണ്ണമറകള്‍ക്കിപ്പുറമിപ്പോഴും
ഊഴം കാത്തു കിടക്കുന്നു.
 ---------------------------------------------------------------------------------------  

നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഞാന്‍
മൂകമായ് തേങ്ങികൊണ്ടിരുന്നു.
അതൊരു താളമായ് ഉള്‍ക്കൊണ്ട്
നിങ്ങള്‍ ഉറങ്ങി.
എന്നില്‍ നിനൂര്‍ന്ന നിശ്വാസത്തിന്‍ തണുപ്പില്‍
പുതപ്പേറ്റി നിങ്ങള്‍ പരസ്പരം സ്നേഹിച്ചു.
രാത്രി മുഴുവന്‍ ഞാന്‍ ഇടതടവില്ലാതെ കരഞ്ഞു.
പുലര്‍ച്ചെ ഞാനൊന്നു മയങ്ങി .
പുതുസൂര്യന്‍ കണ്ണീരുണങ്ങിയ എന്റെ മുഖത്തുമ്മവെച്ചു.
കൂടുതല്‍ ഉശിരോടെ നിങ്ങളെഴുന്നേറ്റു .
ജനലില്‍ പതിഞ്ഞ എന്റെ കണങ്ങള്‍ തുടച്ചു മാറ്റി
നിങ്ങള്‍ പറഞ്ഞു....
" എന്തൊരു മഴ "

1 comment:

ajith said...

കൊള്ളാം