സഹയാത്രികര്‍

Thursday, October 2, 2008

അവള്‍.. അനാമിക ...

മഴ പെയ്തു തീരുവോളം
കാത്തു ഞാന്‍ നിന്നെ...
ഇനി ബാക്കിയൊന്നുമില്ല..
അവശേഷിച്ച ജലകണങ്ങള്‍
കാറ്റിന്‍ ചെയ്തികളാല്‍
പനിനീര്‍ വര്‍ഷമാവുന്നു....
നിനക്കേറ്റം ഇഷ്ടം എന്തായിരുന്നു...?
ഈ ജാലകത്തിനപ്പുറം
ഓര്‍മ്മകളുടെ ഇരുളാര്‍ന്ന
വനസ്ഥലികളിലൂടെ നീ
പോയ് മറഞ്ഞതെവിടെ ?
ക്ലാസുമുറികളുടെ ദൈന്യതയില്‍
സന്ദേശങ്ങളുടെ മുഖാവരണങ്ങളില്‍
കൊഴിഞ്ഞുപോയ നിന്‍ വിസ്മയങ്ങള്‍ ...
മനസ്സിന്‍റെ വിഹ്വലതയില്‍
കാഴ്ചകള്‍ എല്ലാം നിനക്ക്
അന്യമായോ?
ശേഷിക്കുന്ന ...
നീ അടര്‍ത്തിയിട്ട പൂക്കള്‍ക്കിടയില്‍
ഒരു കാവല്‍ക്കാരന്റെ രൂപമോ എനിക്ക്?
ആരായിരുന്നു നീ എനിക്ക് ...??
കാണാതെ പോയ പുറം കാഴ്ചകളില്‍ നിന്നും ,
അനന്തതയില്‍ നിന്നും,
എന്നിലേക്ക്‌ പറന്നടുത്ത
നീലവര്‍ണ്ണ പക്ഷി ...
നിന്നില്‍ നിന്നും ഊര്‍ന്നു വീണ നിന്‍റെയിളം
തൂവല്‍...
എന്‍റെ നെറ്റിമേല്‍ ഉഴിയുകയാണ് .
അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക .
പേരില്ലാത്തവള്‍ .
എന്‍റെ ഉടപ്പിറന്നോള്‍..

23 comments:

ഹരീഷ് തൊടുപുഴ said...

nanayirikkunnu; abhinandanangal....

കാപ്പിലാന്‍ said...

good one

ഫസല്‍ / fazal said...

ഉടപ്പിറപ്പിനു പേരു വേണ്ട തന്നെ
നന്നായിരിക്കുന്നു, ആശംസകള്‍..

girishvarma balussery... said...

ഹരീഷ് തൊടുപുഴ
കാപ്പിലാന്‍
ഫസല്‍ .. നന്ദി...ഇവിടെ വന്നതിനു....ഹൃദയം നിറഞ്ഞ നന്ദി

തരികിട said...

ഗിരിഷേ,
വളെരെ നന്നായിരിക്കുന്നു...അനാമിക... പേരില്ലാത്ത ഒരുവള്‍ ...പക്ഷെ പേരിനു വല്ലാത്തൊരു ചന്ദമുണ്ട്...കാണാനാവാത്ത സ്നേഹം പോലെ...ജനലഴി പിടിച്ചു മഴ ആസ്വതിക്കുംപോ ഒരു മിന്നായം പോലെ പോയി മറയുന്ന ഒരു ചാറ്റല്‍...അതിന്റെ കുളിര്‍മയില്‍ കണ്ണിമക്കാതെ അടുത്ത ചാറ്റല്‍ എപ്പോ വരും എന്ന് നോക്കി നില്ക്കുന്നു...എല്ലാം അനമികയുറെ വരവിനാകുമ്പോ ഒരു സുഖകരമായ നൊമ്പരം അല്ലെ ? അപ്പൊ ഒരു സന്ദേശകാനായി...പൂന്തോട്ടക്കരനായി അവതരിക്കുന്നതില്‍ ഒരു തെറ്റുമില്ല...നീല വര്‍ണ്ണ പക്ഷിയുടെ മൃദു തലോടലില്‍ ഗിരീഷായി തിരിച്ചു വന്നാല്‍ പോരെ ?
നല്ല കവിത ...ഭാവുകങ്ങള്‍

ശിവ said...

ഈ ഓര്‍മ്മകളുടെ മഴയ്ക്കെന്തു ഭംഗി....വരികള്‍ ആകുമ്പോള്‍....

ഗീതാഗീതികള്‍ said...

ആ ഉടപ്പിറന്നവളുടെ അദൃശ്യകരസ്പര്‍ശം എന്നുമൊരു കുളിരായി തങ്ങിനില്‍ക്കട്ടേ ആ നെറ്റിയില്‍......

കവിത കൊള്ളാം.

girishvarma balussery... said...

തരികിട ------ അതെ ഒരു കാവല്‍കാരന്‍റെ റോള്‍ ഞാന്‍ ഭംഗിയായി നിറവേറ്റും.. അവള്‍ മടങ്ങി വരും വരെ... ആ നില്‍പ്പ് എത്രകാലം എന്നറിയില്ല..
ശിവ------ നന്ദി .
ഗീതാഗീതികള്‍----- ആ കരസ്പര്‍ശം എന്നും കൊതിക്കുന്നു..എന്നിലേക്ക്‌ അവള്‍ ഒരു മഴയായ് പെയ്തിറങ്ങി നിറയുന്ന .. അവള്‍ ജന്മമം തിരിച്ചറിയുന്ന ഒരു നിമിഷത്തിനായ് കാത്തിരിക്കുന്നു...

വേണു venu said...

സ്നേഹത്തിനു് പേരില്ലല്ലോ. നന്നായി വരികള്‍....

Sapna Anu B.George said...

അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക .

...............നല്ല വരികള്‍

അജീഷ് മാത്യു കറുകയില്‍ said...

നല്ല വരികള്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

നല്ല കവിത. നല്ല വരികള്‍.
ആശംസകള്‍.

അമൃതാ വാര്യര്‍ said...

"എന്‍റെ നെറ്റിമേല്‍ ഉഴിയുകയാണ് .
അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക ."

നല്ല വരികള്‍...

സഹോദരി തന്നെ
ആയിരുന്നുവോ..അവള്‍..താങ്കള്‍ക്ക്‌...?????

കിഴക്കന്‍ said...

ഗിരിഷേട്ടാ....ഞാന്‍ ഇടയ്ക്ക് വിളിക്കാം...

jairaj said...

ezhuthuvaaan kazhiyuka ennathu oru bhaaagyamaaanu kootukaaara....


all the best...

ella nanmakalum undaaakatteee...

sasneham..
jairaj
http://jairajtg.blogspot.com/

മാഹിഷ്‌മതി said...

നൊമ്പരങ്ങള്‍ ഒരുപാടുണ്ട് എഴുതുവാന്‍ .വാക്കുക്കളില്ല .പറയാന്‍ സ്വര ശുദ്ധിയും..........കവിത മനോഹരം

ajithra said...

hridayavum aatmavum nashtamaya oruvalayi ennegilum aval ettiyal.......

girishvarma balussery... said...

വേണു venu
Sapna Anu B.George
അജീഷ് മാത്യു കറുകയില്‍
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
അമൃതാ വാര്യര്‍
jairaj
മാഹിഷ്‌മതി
ajithra
അനാമികയെ അറിയാന്‍ വന്നതിനും നന്ദി ........
അമൃത... അവള്‍ ഉടപ്പിറന്നോള്‍ തന്നെ.. അങ്ങിനെയും ബന്ധങ്ങള്‍ ആവാലോ..
അജിത്രാ... നഷ്ടമാവാതെ തിരിച്ചുവരാന്‍ പ്രാര്‍ഥിക്കുന്നു ... എന്നും മനസ്സില്‍ അവളുടെ രൂപവും ഭാവവും ഒന്ന് തന്നെ .........

Chinthakan said...

ഇഷ്ടപ്പെട്ടു ഈ വരികളെ,
അനാമികയെ...............
ആർദ്രമാണവ...........................
പകൽച്ചൂടിന്റെ അസഹ്യതയിൽ നിന്ന്‌,
ക്ലാസിന്റെ വിരസതയിൽ നിന്ന്‌,
ഒളിച്ചോടിപ്പോരവെ
എന്റെ കവിളിൽ വന്നു വീണ
തുലാമഴത്തുള്ളി പോലെ............

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഗിരിഷേട്ടാ,
വളരെ നന്നായിരിക്കുന്നു...ഈ വരികൾ

Yesodharan said...

varmaji,aval anamika enna kavitha valare manoharamayittundu....

വിജയലക്ഷ്മി said...

valare nannaayirikkunnu...nalla feelingundue eekavithakku..

സന്തോഷ്‌ ഭീമനാട് said...

ഏറെ മുന്‍പ് വായിച്ചതാണ് ഈ കവിത..
ഗിരീഷേട്ടന്റെ കവിതകള്‍ ഏറെ പ്രിയം..
(ഇതിനു ശേഷം എഴുതിയതൊന്നും എന്തെ ഏട്ടാ അപ്ഡേറ്റ് ചെയ്തില്ല..?)
പ്രണാമം.