ആയിരം ചെരാതുകള്‍ തെളിയുമ്പോള്‍
കാഴ്ച്ചകളില്‍ മയങ്ങി ഉണരും ചിത്രങ്ങള്‍ ...
ഏതു വനാന്തരങ്ങളില്‍ വരച്ചതാണീ ചിത്രം..?
എവിടെ കൊളുത്തിയതാണീ നാളമാദ്യം ?
അവിടെ നാം നില്‍ക്കുന്നിപ്പോഴും....
ഒരു ചുവടും മുന്നോട്ടു വെക്കാതെ..
ആരീ ചെരാതില്‍ എണ്ണ നിറക്കുന്നു?
അതിന്നെന്തേയിത്ര കറുത്തുപോയ്?
എണ്ണയല്ലിത് .. ചോരയാണ് .. കട്ടചോര..
ഇതില്‍ എങ്ങനെ ഞാന്‍ തിരിമുക്കി തെളിക്കും..?
ആരോഴുക്കും കണ്ണീരില്‍
ഞാന്‍ ദീപമോളിപ്പിക്കും ?
ഏതു ഹൃദയത്തില്‍ ഞാനിത് കൊളുത്തും..
ദീപമണഞയെന്‍ ഹൃദയത്തിലാദ്യം കൊളുത്തട്ടെ..
പകരട്ടെ ഹൃദയങ്ങളിലേക്ക് ...
ഇത് ആയിരം ജ്വാലാമുഖികള്‍ ആവാന്‍
എന്റെ ജീവനും ബലിനല്‍കിടാം ..
6 comments:
ദീപാവലി ആശംസകള്‍.
aazamsakaL...
ഞാനും കത്തിച്ചു കുറെ മണ്‍ചെരാതുകളോ...എല്ലാവര്ക്കും ദീപാവലി ആശംസകള്‍...
രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെടുത്ത ശ്രീരാമനോട് ലക്ഷ്മണന് ചോദിച്ചു “ജ്യേഷ്ഠ, ഇനി അയോധ്യയിലേക്കു തിരിച്ചു പോകണോ? ഭരതന് അവിടെ രാജാവായിരുന്നോട്ടെ; സമ്പത്സമൃദ്ധമായ ലങ്കവിട്ടു നാം പോകണോ?”
ഇതിന്നു ശ്രീരാമനെക്കൊണ്ടു ആദികവി പറയിപ്പിച്ച ഉത്തരം മുഴുവന്‍ ഭാരതീയരേയും കോരിത്തരിപ്പിച്ചു; ഇന്നും അങ്ങനെത്തന്നെ.
“അപി സ്വര്‍ണ്ണമയീ ലങ്കാ
ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച
സ്വര്‍ഗ്ഗാദപി ഗരീയസീ”
പരിഭാഷ:
“ലങ്കപൊന്നാകിലും തെല്ലും
താല്പര്യമതിലില്ല മേ;
പെറ്റമ്മയും പെറ്റനാടും
സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരം”
അങ്ങനെ പറഞ്ഞു അയോദ്ധ്യയിലേക്കു തിരിച്ചുപോയ ശ്രീരാമനെ വരവേല്‍ക്കാന്‍ വഴിനീളെ വിളക്കുകൊളുത്തിയത്രേ അയോദ്ധ്യക്കാര്‍.
ജന്മഭൂമിയുടെ മഹത്വമാകട്ടേ ദീപാവലിയുടെ സന്ദേശം.
ഗിരിഷ് വർമക്കും കമന്റിട്ടവര്‍ക്കുംകേരളക്കാര്‍ക്കും മുഴുവന്‍ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍!
nalla poems anu.thudaruka.
nalla wishes.
[word verification kallanjal kurachu koodea nalla comments kittum.settingil poyai nokkiyal mathi.]
kavitha nannaayirikkunn...puthuvalsaraashamsakal!!
Post a Comment