അടിചേല്‍പ്പിക്കപെട്ട
കര്‍ത്തവ്യബോധത്തിന്‍റെ
ആളുന്ന ചിതയില്‍
ആദ്യം മുകുളിക.
പിന്നീട് അളക.
എന്നിട്ടും മധുചുംബനത്തിന്റെ
രസക്രീഡകള്‍
അയവിറക്കുവാന്‍ മാത്രം യോഗ്യന്‍ എന്നോ ഞാന്‍?
അതോ വിധിക്കപെട്ടവനോ ?
അന്ത്യനിമിഷത്തിലെങ്കിലും
ഒരാര്‍ത്തനാദം ഞാന്‍ കേട്ടല്ലോ !!
എല്ലാം കേള്‍ക്കേണ്ടവന്‍ എങ്കിലും ....
പദചലനങ്ങളിലെ
ഉണരാതെ പോയ
ആദിമ നാദം ഞാന്‍ കേട്ടില്ല.
പിടിച്ചുണര്‍ത്തിയ
ലാളനകളിലെ
അലിഞ്ഞു ചേരല്‍...
ഒന്നും..??
ആര്യാവര്‍ത്തത്തിനപ്പുറം
കാനനങ്ങളില്‍
കാല്‍പ്പാടുകള്‍ പോലും അവശേഷിപ്പിക്കാതെ
വിരസതയിലേക്ക്
നടന്നു പോയ എന്‍റെ യതി...
ഉത്തരം തന്നത് അവന്‍ മാത്രം .
എനിക്ക് വേണ്ടി പിടയപെട്ടത് ..
ജീവിതം ഹോമിച്ചത് അവന്‍ മാത്രം..
അവള്‍ ..?
ആദിയിലും , അന്ത്യത്തിലും
പിടയുന്ന ഒരു ജീവനായ് ..
പിടി തരാത്ത ഒരു ജന്മ്മമായ് ..
അമാനുഷികതയില്‍ തുടങ്ങി
" എന്നെ മറക്കരുതേ " യെന്നു
പുലമ്പി...
കേള്‍വിക്കാരില്ലാതെ...
കാര്‍മേഘങ്ങള്‍ ഒടുങ്ങാതെ..
അയവിറക്കലില്‍ പിടയാതെ...
നീ ഇന്നും അശോകവനിയില്‍ തന്നെ..
നീ എന്നും കാരാഗൃഹത്തില്‍ തന്നെ..
( വി. എസ്. ഖണ്ടേക്കറിന്റെ യയാതി എന്ന നോവല്‍ വായിച്ചിട്ട്.
No comments:
Post a Comment