സഹയാത്രികര്‍

Tuesday, May 26, 2009

അമ്മയുടെ മണം

പകല്‍ ചൂടിന്റെ കാഠിന്യത്തില്‍ ,
ഉള്ളില്‍ അമരുന്ന
പെരും കടച്ചിലില്‍ ,
ഉഷ്ണ സഞ്ചാരങ്ങളുടെ
തീവേഗങ്ങളില്‍ ,
വീടണയാത്ത ..
കാല്‍ കുഴഞ്ഞ
ഇരുളിന്‍ യാത്രയില്‍ ,
വൈകാരികതയുടെ
തനി നിറങ്ങളില്‍ ...
കാല്‍ മുട്ട് വിറയലില്‍ ,
തേങ്ങി പറഞ്ഞ
പിടഞ്ഞു പറഞ്ഞ
വാക്കിന്‍ സഞ്ചാരങ്ങളില്‍ ,
അവസാനം
ആര്‍ത്തു കരഞ്ഞ
അവബോധങ്ങളിലൂടെ
ബോധം വിട്ടൊഴിഞ്ഞപ്പോള്‍
ചങ്ങല കുരുങ്ങിയ
വൃണച്ചാലുകളില്‍
നിന്റെ കരസ്പര്‍ശം മാത്രം ...
എങ്ങും പാല്‍ മണം മാത്രം.
അമ്മിഞ്ഞപ്പാല്‍ മണം മാത്രം .

2 comments:

വരവൂരാൻ said...

വർമ്മാജി നമിക്കുന്നു.

പകല്‍ ചൂടിന്റെ കാഠിന്യത്തില്‍ ,
ഉള്ളില്‍ അമരുന്ന
പെരും കടച്ചിലില്‍ ,
ഉഷ്ണ സഞ്ചാരങ്ങളുടെ
തീവേഗങ്ങളില്‍ ,
വീടണയാത്ത ..
കാല്‍ കുഴഞ്ഞ
ഇരുളിന്‍ യാത്രയില്‍

അറിയുന്നു ഞാൻ എവിടെയാണെങ്കിലും... ആ തഴുകൽ.. ആ മണം..

ഒത്തിരി ഇഷ്ടായ്‌..

ജെപി. said...

""അവസാനം
ആര്‍ത്തു കരഞ്ഞ
അവബോധങ്ങളിലൂടെ
ബോധം വിട്ടൊഴിഞ്ഞപ്പോള്‍
ചങ്ങല കുരുങ്ങിയ
വൃണച്ചാലുകളില്‍
നിന്റെ കരസ്പര്‍ശം മാത്രം ...
എങ്ങും പാല്‍ മണം മാത്രം.
അമ്മിഞ്ഞപ്പാല്‍ മണം മാത്രം . ""
>>>
വായനാസുഖമുള്ള വരികള്‍
ഫൌസിയ പറഞ്ഞാണ് എനിക്ക് താങ്കളെ ഓര്‍മ്മ വരുന്നത്.
സ്നേഹത്തോടെ
ജെപി