സഹയാത്രികര്‍

Wednesday, June 10, 2009

മുഖം നഷ്ടപെട്ടവര്‍

നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും.
അവസാനം വന്ന പെണ്‍കുട്ടി പറഞ്ഞു :
"എന്നെ വിസ്മൃതിയുടെ കവാടം
കടക്കാന്‍ അനുവദിക്കരുതേ .
ഞാനശക്തയാണ് ..
എനിക്ക് കാല്‍കളില്ല ..
കൈകളില്ല .."
തേങ്ങി പറഞ്ഞ അവള്‍ക്ക്
മണ്ണെണ്ണയുടെ ഗന്ധമായിരുന്നു .

വൃദ്ധയായ സ്ത്രീ പറഞ്ഞത് :
" നീ വേദനിക്കാതിരിക്കാന്‍
വേദന വിഴുങ്ങിയവള്‍ ഞാന്‍ "
വിതുമ്പി പറഞ്ഞ അവര്‍ക്ക്
കൊട്ടന്‍ചുക്കാദിയുടെ ഗന്ധമായിരുന്നു .

പതുങ്ങി വന്ന വൃദ്ധന്‍ പറഞ്ഞത് :
" വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ..."
മാപ്പിരക്കുന്ന കണ്ണുകളോടെ
കഞ്ചാവിന്റെ മണം നിറച്ച്‌ അയാളും...

ഇടയ്ക്കു കയറി വന്ന
ചെറുപ്പക്കാരന്‍ ഒരിക്കല്‍ പോലും
തല താഴ്ത്തിയിരുന്നില്ല .
" വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്‍കീഴില്‍.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
അവന്‍ മറയുമ്പോള്‍
ആദ്യമായ്‌ ഗര്‍വിന്റെ മണം എനിക്കനുഭവപ്പെട്ടു .
പക്ഷെ എന്നാലും ..
ചെറുപ്പക്കാരനോട്‌ മാത്രം
ഞാന്‍ പൊരുത്തപ്പെട്ടുപോയിരുന്നു .
കാരണം
അവനു എന്റെ ഛായയായിരുന്നു .

18 comments:

വരവൂരാൻ said...

വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്‍കീഴില്‍.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."

എന്നിട്ടു എവിടെയൊക്കയോ
വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ....

നന്നായിട്ടുണ്ട്‌..ഈ സംസാരങ്ങൾ

Junaiths said...

വത്യസ്ഥ മുഖങ്ങള്‍...മനോഹരമായി വരച്ചു ചേര്‍ത്തിരിക്കുന്ന ഭാവങ്ങള്‍..

കാപ്പിലാന്‍ said...

അപ്പോള്‍ അതാണ്‌ ബാലൂ

കൊള്ളാം .

നല്ല കവിത ,ഇഷ്ടായി .

ഹന്‍ല്ലലത്ത് Hanllalath said...

..സ്വത്വം തിരിച്ചറിയപ്പെടുമ്പോള്‍...

Bindhu Unny said...

നല്ല ഭാവന :-)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.. ആശംസകള്‍.

siva // ശിവ said...

നല്ല ആശയം...നല്ല വരികള്‍....

സിജി സുരേന്ദ്രന്‍ said...

ആശംസകള്‍
ഞാനും ഒരു കോഴിക്കോട്ടുകാരി ബാലുശേരി കോട്ടയ്ക്കടുത്തായിരുന്നു എന്‍റെ ബാല്യം

സന്തോഷ്‌ പല്ലശ്ശന said...

ഗഭീരം എന്നു പറയനാവില്ലെങ്കിലും ... ഒരു നല്ല കവിത.... എന്ന്‌ തുറന്ന മനസ്സോടെ പറയാം

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്...
ആശംസകള്‍...*

Manas said...

Nalla varikal....
ashamsakal

നിഖില്‍ said...

തറി മരുന്നിനും റേഷന്‍ ഷാപ്പിനും ഇടയില്‍
കഞ്ചാവ് വലിച്ചിരുന്ന ഒരു ആസ്വാദകന്‍ പറഞ്ഞു

"ജീവിതത്തിനു വേഗത പോര ആക്സിലെട്ടരിനെ
അമ്മയെ കണക്കെ ആഞ്ഞ് ചവിട്ടട്ടെ "

അയാള്‍ക്ക്‌ മാലിന്യത്തിന്റെ
സുഗന്ധമായിരുന്നു

പാവപ്പെട്ടവൻ said...

നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
കഴിഞ്ഞ പകലിന്‍റെ നൊമ്പരങ്ങള്‍ ചുട്ടുപൊള്ളുന്ന വെയിലിന്‍റെ വറുതിയ്യായിപ്പറഞ്ഞു
മനോഹരം ആശംസകള്‍

ചാണക്യന്‍ said...

നല്ല വരികള്‍...നന്നായിട്ടുണ്ട്..ആശംസകള്‍...

khader patteppadam said...

തുളുംബുന്ന ഭാവം , നിറയുന്ന ശക്തി ... കവിത നന്ന്.

വയനാടന്‍ said...
This comment has been removed by the author.
വയനാടന്‍ said...

"നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും."

മനോഹരം സുഹ്രുത്തേ.....

Rithu said...

good