നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും.
അവസാനം വന്ന പെണ്‍കുട്ടി പറഞ്ഞു :
"എന്നെ വിസ്മൃതിയുടെ കവാടം
കടക്കാന്‍ അനുവദിക്കരുതേ .
ഞാനശക്തയാണ് ..
എനിക്ക് കാല്‍കളില്ല ..
കൈകളില്ല .."
തേങ്ങി പറഞ്ഞ അവള്‍ക്ക്
മണ്ണെണ്ണയുടെ ഗന്ധമായിരുന്നു .
വൃദ്ധയായ സ്ത്രീ പറഞ്ഞത് :
" നീ വേദനിക്കാതിരിക്കാന്‍
വേദന വിഴുങ്ങിയവള്‍ ഞാന്‍ "
വിതുമ്പി പറഞ്ഞ അവര്‍ക്ക്
കൊട്ടന്‍ചുക്കാദിയുടെ ഗന്ധമായിരുന്നു .
പതുങ്ങി വന്ന വൃദ്ധന് പറഞ്ഞത് :
" വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ..."
മാപ്പിരക്കുന്ന കണ്ണുകളോടെ
കഞ്ചാവിന്റെ മണം നിറച്ച് അയാളും...
ഇടയ്ക്കു കയറി വന്ന
ചെറുപ്പക്കാരന് ഒരിക്കല്‍ പോലും
തല താഴ്ത്തിയിരുന്നില്ല .
" വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്കീഴില്.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
അവന് മറയുമ്പോള്‍
ആദ്യമായ് ഗര്‍വിന്റെ മണം എനിക്കനുഭവപ്പെട്ടു .
പക്ഷെ എന്നാലും ..
ചെറുപ്പക്കാരനോട് മാത്രം
ഞാന്‍ പൊരുത്തപ്പെട്ടുപോയിരുന്നു .
കാരണം
അവനു എന്റെ ഛായയായിരുന്നു .
18 comments:
വേഗതയുടെ അളവുകോല്‍ ഞാന്‍.
ഏത് കിനാക്കളും എന്റെ കാല്കീഴില്.
പൊടിഞ്ഞമരുന്ന കാലങ്ങളില്‍ ,
തീച്ചുണ്ട് ചുംബിക്കുന്ന
അനിയന്ത്രിതമായ ശരവേഗം ഞാന്‍ .
എനിക്ക് മേല്‍ ഞാന്‍ മാത്രം ."
എന്നിട്ടു എവിടെയൊക്കയോ
വറ്റി തീരാത്ത
ഉരുക്കിയൊഴിച്ച
ഞാനെന്ന ലാവയില്‍
എന്തിനെന്നറിയാതെ ....
നന്നായിട്ടുണ്ട്..ഈ സംസാരങ്ങൾ
വത്യസ്ഥ മുഖങ്ങള്‍...മനോഹരമായി വരച്ചു ചേര്‍ത്തിരിക്കുന്ന ഭാവങ്ങള്‍..
അപ്പോള്‍ അതാണ് ബാലൂ
കൊള്ളാം .
നല്ല കവിത ,ഇഷ്ടായി .
..സ്വത്വം തിരിച്ചറിയപ്പെടുമ്പോള്‍...
നല്ല ഭാവന :-)
നന്നായിട്ടുണ്ട്.. ആശംസകള്‍.
നല്ല ആശയം...നല്ല വരികള്‍....
ആശംസകള്‍
ഞാനും ഒരു കോഴിക്കോട്ടുകാരി ബാലുശേരി കോട്ടയ്ക്കടുത്തായിരുന്നു എന്റെ ബാല്യം
ഗഭീരം എന്നു പറയനാവില്ലെങ്കിലും ... ഒരു നല്ല കവിത.... എന്ന് തുറന്ന മനസ്സോടെ പറയാം
നന്നായിട്ടുണ്ട്...
ആശംസകള്‍...*
Nalla varikal....
ashamsakal
തറി മരുന്നിനും റേഷന്‍ ഷാപ്പിനും ഇടയില്‍
കഞ്ചാവ് വലിച്ചിരുന്ന ഒരു ആസ്വാദകന് പറഞ്ഞു
"ജീവിതത്തിനു വേഗത പോര ആക്സിലെട്ടരിനെ
അമ്മയെ കണക്കെ ആഞ്ഞ് ചവിട്ടട്ടെ "
അയാള്‍ക്ക് മാലിന്യത്തിന്റെ
സുഗന്ധമായിരുന്നു
നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
കഴിഞ്ഞ പകലിന്റെ നൊമ്പരങ്ങള്‍ ചുട്ടുപൊള്ളുന്ന വെയിലിന്റെ വറുതിയ്യായിപ്പറഞ്ഞു
മനോഹരം ആശംസകള്‍
നല്ല വരികള്‍...നന്നായിട്ടുണ്ട്..ആശംസകള്‍...
തുളുംബുന്ന ഭാവം , നിറയുന്ന ശക്തി ... കവിത നന്ന്.
"നട്ടുച്ച നേരങ്ങളില്‍
മരിച്ചവര്‍
എന്നോട് സംസാരിച്ചിരുന്നു.
പലപ്പോഴും."
മനോഹരം സുഹ്രുത്തേ.....
good
Post a Comment