സഹയാത്രികര്‍

Tuesday, March 9, 2010

പ്രണയമാണ് പോലും


പ്രണയമാണ് പോലും..

പിടലി തിരിച്ച് കടന്നു പോയത്‌,
പ്രതിമ കണക്കെ നിന്നു കൊടുത്തത്,

പ്രവാഹമായ് തുടങ്ങിയതും,
പ്രഹേളികയായ്‌ അടങ്ങിയതും,

ഇടുങ്ങിയ വഴികളില്‍ തിങ്ങി ഞരുങ്ങിയത് ,
ഇരുളില്‍ പതുങ്ങി പിടിച്ചടക്കിയത് ,
ഇത്രമേല്‍ മധുരമെന്നു വെറുതെ മൊഴിഞ്ഞത് ,
ഇതളുകള്‍ കൊഴിഞ്ഞ മന്ദാരമായത് ,

അലകടല്‍ പോലെയിളകി മറിഞ്ഞത് ,
അരമതില്‍ കടന്നു കവര്‍ന്നു പോയത്‌ ,
അഴകുമാഗ്രഹവും ചേര്‍ന്ന് പിഴ നല്‍കിയത്,
അഭിനയം കണ്ട് മനം മാഴ്കിയത് ....

എന്നിട്ടും പ്രണയമാണ് പോലും..പ്രണയം...

3 comments:

പി. ഉണ്ണിക്കൃഷ്ണന്‍ said...

nannaayittundu ....

ഹന്‍ല്ലലത്ത് Hanllalath said...

പ്രണയവും ഉടല്‍പ്രണയവും ഒന്നായിത്തീര്‍ന്ന,
കാല്പനികനാവുക എന്നത് കൊള്ളരുതായ്മയായിത്തീര്‍ന്ന കെട്ട കാലത്തില്‍ പ്രണയമെന്നാല്‍
ഒരു വിരിപ്പിലൊതുങ്ങുന്നതാണ് പലപ്പോഴും...

നല്ല കവിത..

മുക്കുവന്‍ said...

good one..!