സഹയാത്രികര്‍

Wednesday, March 10, 2010

കുറുങ്കവിതകള്‍


പട്ടുനൂല്‍പുഴുക്കള്‍
------------------

വാക്കുകള്‍ തനിക്ക്
പട്ടുനൂല്പുഴുക്കളെ പോലെയെന്ന്
സുഹൃത്ത്.
വാക്കുകള്‍ കച്ചവടചരക്കോയെന്ന്
ഞാന്‍ .
പക്ഷെ എന്നിട്ടും..
അവയുടെ സില്‍ക്ക് നൂലുകള്‍
ഞാന്‍ മറ്റാരും അറിയാതെ
നെയ്തു സൂക്ഷിച്ചിരുന്നു .

അവള്‍
-------
രാത്രിയുടെ പുളപ്പില്‍
സൌഗന്ധികങ്ങള്‍ പൂത്ത രാവില്‍ ,
ഒന്നായ് തുന്നി ചേര്‍ത്ത
ഒറ്റപുതപ്പിന്നുള്ളില്‍ ....

രാവിന്റെ മറ്റൊരു യാമത്തില്‍
പൂവിതള്‍ കൂമ്പിയ മൌനത്തില്‍
അവള്‍ മറ്റൊരുവളുടെ രൂപത്തില്‍ .
എന്നിലേക്ക്‌ പുല്‍കിയിറങ്ങാന്‍ ... വീണ്ടും...
അവളുടെ ദാഹം നിറഞ്ഞ ശബ്ദം ...
" എന്നെ വിട്ടു പോകരുതേ "

യക്ഷി
------
പാലപൂവിന്‍ സുഗന്ധത്തില്‍ ,
വെറ്റില നീരിന്‍ തുടിപ്പില്‍ ,
എന്നിലേക്ക്‌ പല്ലുകളാഴ്ത്തിയവള്‍ .
ഒരിക്കല്‍
ഈ പാലച്ചുവടില്‍
ഞാനും എല്ലിന്‍ തുണ്ടുകളാവും ....

ബാല്ല്യം
--------
അനാഥമാം ബാല്യങ്ങള്‍
വളര്‍ന്നേറും അസ്ഥിപഞ്ചരങ്ങള്‍ .
പകര്‍ന്നാടുമീ താളമേളങ്ങളില്‍
ജീവനില്‍ കുരുങ്ങുമുഷ്ണസഞ്ചാരം നീ .

കാട്ടുമരങ്ങളില്‍ വള്ളിയൂഞ്ഞാലില്‍
കാഴ്ചകള്‍ തേടും വനസ്ഥലികളില്‍
കാട്ടാറിലൊഴുകും വന പുഷ്പങ്ങളില്‍
വേട്ടനായ്ക്കള്‍ പടര്‍ന്നമരും നേരങ്ങളില്‍ .......
( നിന്‍ വഴികളില്‍ തടസ്സമാരാണ്

3 comments:

പട്ടേപ്പാടം റാംജി said...

അവളോ,
യക്ഷിയോ,
ബാല്യമോ
ആരെങ്കിലുമാകട്ടെ...തടസ്സമുണ്ട്.

Unknown said...

ഗിരീഷേ,
ബാല്യം ഇഷ്ടായി
നിന്‍ വഴികളില്‍ തടസ്സമാരാണ്

Ranjith chemmad / ചെമ്മാടൻ said...

ഗിരീഷേട്ടാ നന്നായിരിക്കുന്നു, പല പ്രയോഗങ്ങളും