സഹയാത്രികര്‍

Sunday, April 11, 2010

ചാന്തുമുത്തുവും ഫെമിനിസ്റ്റുകളും


"ഞാന്‍ മറന്നുപോയി. നാളെ ചാന്തുമുത്തൂനു പാവാട തയ്പിച്ചു തരാട്ട്വോ "
"മാണ്ട" അവള്‍ പറഞ്ഞു.
"തെക്കന് *കൊട്ത്താ മതി "
"അതെന്താ ചാന്തുമുത്തൂനു കുപ്പായം വേണ്ടേ?"
"തെക്കമ്പല്താവട്ടെ "**

NB : ഫെമിനിസ്റ്റുകള്‍ ഇളകിമറിഞ്ഞു.
ജടമുടിയില്‍ തഴുകി എഴുത്തുകാരി.
ആണ്‍വര്‍ഗ്ഗത്തിന്റെ പിന്നാമ്പുറത്തു
കടിച്ചുതൂങ്ങുന്നവള്‍.
വളര്‍ച്ചയും, രുചിയും വരെ
തീറെഴുതി കൊടുത്തവള്‍ .
അവനു ഉയരങ്ങള്‍ താണ്ടാന്‍
വഴിയോതുങ്ങി പോയവള്‍.
ചാന്തുമുത്തു കരിങ്കാലീ ..
പറയുക പറയുക...
ചാന്തുമുത്തു മൊഴിഞ്ഞു.
"ഞാന്‍ ജനിച്ചിട്ടേ ഇല്ല "
ഫെമിനിസ്റ്റുകള്‍ വിധിയെഴുതി .
നപുംസകം.
നിറവിന്റെ സുഖലഹരിയില്‍ ഞാനൊന്നുകൂടി
അമര്‍ന്നിരുന്നു .


*ചെക്കന്‍
** ചെക്കന്‍ വലുതാവട്ടെ


4 comments:

junaith said...

നന്നായി

പള്ളിക്കുളം.. said...

‘അന്നു രാത്രി കുഞ്ഞുനൂറു മരിച്ചു. പുലർച്ചെ, മുഖത്ത് മേടും പള്ളവുമുള്ള രാവുത്തന്മാർ മയ്യത്തുമെടുത്ത് ചെതലിയുടെ ചെരിവിലേക്ക് നടന്നു.നേരം പൊങ്ങിയപ്പോൾ ചാന്തുമുത്തു ചെക്കനെത്തിരക്കി. മാസ്റ്റരണ്ണൻ കൂട്ടിക്കൊണ്ടുപോയതാണെന്ന് ചാന്തുമ്മ മകളോടു പറഞ്ഞു.

“ തെക്കന്റെ തെണ്ണം മാറിയാ ഉമ്മാ?”
“ഉം."
” ഇഞ്ഞി തെക്കൻ ബെക്കം ബൽതാക്വോ, ഉമ്മാ?”
“ ബെക്കം ബൽതാക്മ്, മൿളേ.”

(ഖസാക്കിന്റെ ഭാഷ വരമൊഴിക്ക് വഴങ്ങുന്നില്ലല്ലോ സഹയാത്രികാ..)

എന്‍.ബി.സുരേഷ് said...

എന്താണു ഗിരീഷെ ഭാര്യ ഫെമിനിസ്റ്റ് ആണോ?? ഒരു ത്തേങ്ങല്‍. ഒരു സ്വകാര്യ രോഷം. ഉം... ഉണ്ണിയെ കാണുമ്പൊള്‍ അറിയാം ഊരിലെ പഞ്ഞം.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

തെക്കന്മാരൊക്കെ ഇപ്പോൾ പാവാടയാ ഇടുന്നത് :)