സഹയാത്രികര്‍

Thursday, April 29, 2010

ഒഴുകിപ്പോയത്

ഒഴുക്കിലെ ഇല
-------------
കുത്തിയൊഴുകിപ്പോയതൊക്കെ
കൈയെത്തിപ്പിടിച്ചിരുന്നെങ്കില്‍
ഞാനിന്ന് പ്രപഞ്ചനാഥനായേനെ ..
പക്ഷെ ഒഴുക്കിലെ ഒരിലയുടെ
ഗദ്ഗദം പോലും എനിക്ക് കേള്‍ക്കാം.
ഇടിഞ്ഞു തീരുന്ന തീരത്തിന്റെ
അസ്തിത്വ ദുഃഖം പോലെ ...
അനിവാര്യമായ
ഒരു മലവെള്ളപ്പൊക്കം പ്രതീക്ഷിച്ച് ഞാനിന്നും...

ജന്മം
----
ഹൃദയത്തിലേക്കായിരുന്നു
ആദ്യത്തെ പ്രളയം കടന്നുവന്നത് .
ഒരു യാത്രമൊഴിയില്‍ ഒതുക്കി
പടിയിറങ്ങിയപ്പോള്‍ ..
എന്നിട്ടും ഹൃദയങ്ങള്‍
ശുദ്ധീകരിക്കപ്പെട്ടോ എന്ന് സംശയം !!

ഭാഷ
-----
ഇടുങ്ങിയ കടവിലെ
കല്‍പ്പടവുകളില്‍
വഴുതി വീഴുന്നു ,
പാഴായിപോവുന്നു ,
വാക്കുകളുടെ ഉച്ചാരണശുദ്ധി .
പക്ഷെ ഒഴുകിപ്പോവാതെ അത്
പാടകെട്ടികിടക്കുകയാണ് ...

4 comments:

junaith said...

പാട കെട്ടിക്കിടക്കുന്ന വാക്കുകള്‍..
വഴുവഴുത്ത വാക്കുകള്‍..

manu nellaya said...

പക്ഷെ ഒഴുക്കിലെ ഒരിലയുടെ
ഗദ്ഗദം പോലും എനിക്ക് കേള്‍ക്കാം.
.....


really heart touching.........

അനൂപ്‌ കോതനല്ലൂര്‍ said...

പാടകെട്ടി കിടക്കുന്ന ഭാഷ കവിയുടെ ഭാവനകളാകാം

എന്‍.ബി.സുരേഷ് said...

എത്ര നെഞ്ചോടടുക്കി പിടിച്ചാലും സ്വന്തമായതെല്ലാം ഒഴുകിപ്പൊകുന്നത് നാം കണ്ടുനില്‍ക്കുകയല്ലെ