പിറവിയില്‍ തുടങ്ങി
മറവിയില്‍ അമരുന്ന
വ്യാകുലതകളും, വിലാപങ്ങളും.
മറവിയില്‍ ഒടുങ്ങിപ്പോയ
വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍
വേരറുത്തു മാറ്റിയ
ബോണ്‍സായി മരത്തിന്റെ
ജീവതടസ്സം ഓര്‍മ്മിപ്പിക്കുന്നു.
കാഴ്ച്ചയുടെ തുറന്ന വിതാനങ്ങളില്‍ ,
അമര്‍ത്തിപിടിച്ച വായുവേഗങ്ങളില്‍,
പിറവിയിലും, യാത്രകളിലും
വിടാതെ പിന്തുടരുന്ന ,
എന്നെ വിരല്‍ ചൂണ്ടി നടത്തുന്ന
നിഴല്‍ സഞ്ചാരി.
അവന്റെ ജീവ ശ്വാസം ഏറ്റു
തണുക്കുന്നു എന്റെ ഉടല്,മനം...
ഒരു പിന്തിരിഞ്ഞു നോട്ടത്തില്‍ ,
നിഴല്‍ മറഞ്ഞ നേരത്തില്‍ ,
കൂട്ടിനായ് വീണ്ടും വന്നുചേര്‍ന്നു
വ്യാകുലതകളും, വിലാപങ്ങളും.
മറവിയില്‍ അമരുന്ന
വ്യാകുലതകളും, വിലാപങ്ങളും.
മറവിയില്‍ ഒടുങ്ങിപ്പോയ
വാക്കുകളുടെ അഗ്നിസ്ഫുലിംഗങ്ങള്‍
വേരറുത്തു മാറ്റിയ
ബോണ്‍സായി മരത്തിന്റെ
ജീവതടസ്സം ഓര്‍മ്മിപ്പിക്കുന്നു.
കാഴ്ച്ചയുടെ തുറന്ന വിതാനങ്ങളില്‍ ,
അമര്‍ത്തിപിടിച്ച വായുവേഗങ്ങളില്‍,
പിറവിയിലും, യാത്രകളിലും
വിടാതെ പിന്തുടരുന്ന ,
എന്നെ വിരല്‍ ചൂണ്ടി നടത്തുന്ന
നിഴല്‍ സഞ്ചാരി.
അവന്റെ ജീവ ശ്വാസം ഏറ്റു
തണുക്കുന്നു എന്റെ ഉടല്,മനം...
ഒരു പിന്തിരിഞ്ഞു നോട്ടത്തില്‍ ,
നിഴല്‍ മറഞ്ഞ നേരത്തില്‍ ,
കൂട്ടിനായ് വീണ്ടും വന്നുചേര്‍ന്നു
വ്യാകുലതകളും, വിലാപങ്ങളും.
3 comments:
പേരറിയാത്ത എന്തെന്തു വിഷാദങ്ങള്‍ നമ്മെ വേട്ടയാടുന്നു.
ഒറ്റയ്ക്കാകുമ്പോള്‍ നമുക്കു നമ്മെ തന്നെ പേടിയാകുന്നു.
കൂട്ടിനായ് അരോ വരുമെന്ന ചിന്തയൊക്കെയും വെറുതെയോ
അതോ വിലാപങ്ങളും വ്യാകുലതകളും മാത്രമെ കൂട്ടിനുള്ളോ?
കുറച്ചുകൂടി ആഴത്തില്‍ ധ്വനിപ്പിച്ചു പറയാമായിരുന്നു.
ഏകാന്തതയിലാണു നമ്മെ ഇവ പിന്തുടരുന്നത്
അങ്ങനെ മറക്കുമോ?
Post a Comment