സഹയാത്രികര്‍

Saturday, May 22, 2010

അന്ധനായ്‌ ഞാന്‍

പ്രാകൃതനാകുന്നുണ്ട് ഞാന്‍ .
ആകൃതിയില്‍ തന്നെ
ചെറുതാകുന്നത് പോലെ ..
ഏറെ ഇഷ്ടപെട്ടവരുടെ
ചെറുവാചകങ്ങള്‍ക്ക് പോലും
ചെവികൊടുക്കാതെ മാന്യനാവുന്നത്.
എന്നെ കീഴ്പെടുത്തിയ വാചകങ്ങള്‍ക്കും ,
എന്നെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച കാഴ്ചകള്‍ക്കും ,
നടുവില്‍
എന്നെ വിരല്‍ കാണിച്ചു നടത്തിയിരുന്ന
സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തിയുടെ
നിഴല്‍ വീണ വഴികളില്‍
ഇന്നും അന്ധനായി തന്നെ.....

6 comments:

എന്‍.ബി.സുരേഷ് said...

എന്നാണു നമ്മുടെ കണ്ണിലേക്കു വെളിച്ചം വരുക
തമസ്സോമാ ജ്യോതിര്‍ ഗമയാ എന്ന് നാം എത്ര കാലമായി പ്രര്‍ത്ഥിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥനയുടെ കുഴപ്പമോ കേള്‍ക്കുന്ന ആളുടെ കുഴപ്പമോ?
എന്തായാലും നടക്കുന്ന വഴികളില്‍ നാം തീര്‍ത്തും അന്ധരാണ്
ശരിയായ കാഴച, വിഷന്‍, എന്നാണു ജീവിതത്തെപ്പറ്റി നമുക്കുണ്ടാവുക?

എന്‍.ബി.സുരേഷ് said...

എന്നാണു നമ്മുടെ കണ്ണിലേക്കു വെളിച്ചം വരുക
തമസ്സോമാ ജ്യോതിര്‍ ഗമയാ എന്ന് നാം എത്ര കാലമായി പ്രര്‍ത്ഥിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥനയുടെ കുഴപ്പമോ കേള്‍ക്കുന്ന ആളുടെ കുഴപ്പമോ?
എന്തായാലും നടക്കുന്ന വഴികളില്‍ നാം തീര്‍ത്തും അന്ധരാണ്
ശരിയായ കാഴച, വിഷന്‍, എന്നാണു ജീവിതത്തെപ്പറ്റി നമുക്കുണ്ടാവുക? മുകളിലെ കമന്റ് ഞാന്‍ തന്നെ ഇട്ടതാണു കേട്ടോ. പക്ഷെ സാങ്കേതിക തകരാറു കാരണം പേരു ഇങ്ങനെയേ വന്നുള്ളൂ. ക്ഷമിക്കുക

Junaiths said...

ചിന്തനീയം

ഭാനു കളരിക്കല്‍ said...

andhatha peruki peruki varunnu.

Anonymous said...

ചിന്തകളുടെ മണ്ചെരാതുകള്‍ പ്രകാശിപ്പിക്കുന്ന വരികള്‍ ...ആശംസകള്‍ ...

Hari said...

ചിന്തിപ്പിക്കുന്ന വരികള്‍.
ആശംസകള്‍.!!