സഹയാത്രികര്‍

Sunday, October 3, 2010

മുറിവുകള്‍

കാണാത്തിടത്തെ മുറിവും
കാട്ടിക്കൊണ്ട് നടക്കുന്ന
മുറിവും രണ്ടാണത്രെ !!

രക്തം കല്ലിച്ചത്
ഉള്ളിലെ മുറിവിലാണ്.

പഴുത്തൊലിക്കുന്ന മുറിവിന്
ഒരു കഠാരതുമ്പിന്റെ
രഹസ്യങ്ങളറിയാം .

വെളിപ്പെടെണ്ടതായിട്ടും
പറഞ്ഞു വെച്ച് പോകുന്നില്ലോന്നും .

ഒരു രാത്രിയിലെ പകയായി
മറന്നേക്കാം .

ഉള്ളിലെ പഴുക്കാതെ
വിങ്ങുന്ന മുറിവും
ശത്രുവിന്റെ നേട്ടമാവാതെ
മിത്രത്തിന്റെ
മറക്കാത്ത സമ്മാനമായ്ക്കോട്ടേ....

2 comments:

മുകിൽ said...

മിത്രത്തിന്റെ മറക്കാത്ത സമ്മാനം, ഉണങ്ങാറില്ല! നന്നായിരിക്കുന്നു.
മുറിവുകൾ പലവിധമാണല്ലോ..
മുറിവുകൾ എന്ന ഒരു കവിത ഞാനും ഇട്ടിരുന്നു.

Sabu Hariharan said...

മനോഹരം!