എന്റെ മരണം ഒരാഘോഷമാക്കുക
ഞാന്‍ മരിച്ചു കഴിഞ്ഞിരിക്കുന്നു .
വൈകിയെങ്കിലും
എന്റെ തിരിച്ചയക്കലും
കഴിഞ്ഞിരിക്കുന്നു.
ഹാ... തിരിച്ചയക്കപ്പെട്ടത്
ഞാനല്ലല്ലോ!!
അതൊരു ശവമല്ലെ !!
എന്നെയെങ്ങിനെയവര്‍
തിരിച്ചയക്കും !!
ഞാന്‍ മരിച്ചിട്ടില്ലല്ലോ !!!
പൂ ആരും ഇറുത്തെടുത്തിട്ടുമില്ലല്ലോ .
നോക്കൂ ..
ഞാനിതാ ... നിന്റെ മുന്പില്..
5 comments:
സത്യം പറയാമല്ലോ ഒന്നും മനസിലായില്ല.
മരിച്ചിട്ടും മരിയ്ക്കാതെ ജീവിയ്ക്കണമെങ്കിൽ ഈ ലോകത്ത് എന്തെങ്കിലും ചെയ്തുവയ്ക്കണം.
അയ്യപ്പനാലാവുന്നത് ചെയ്തു.
പൂ പറിയ്ക്കാതിരുന്നത് ആ നെഞ്ചിലതങ്ങനെ നില്ക്കട്ടെ, ആസൗരഭ്യം നമുക്കു നുകരമല്ലോ.
ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ...
തെരുവിന്റെ കവിയാണ്... തീയിൽ കുരുത്ത വാക്കുകളാണ് കവിതയിലൂടെ പുറത്തു വന്നത്... തെരുവിൽ വളർന്നു... തെരുവിൽ മരിച്ചു... സാംസ്കാരിക നായകരുടെ വേഷഭുഷാദികളൊന്നുമില്ല... നാട്യമില്ല... ജാഡകൾ തൊട്ടു നോക്കിയിട്ടില്ല... നമ്മുക്കെല്ലാവർക്കും സ്വന്തം കവി... ഒരു അന്യത ആരും ദർശിച്ചില്ല... ആർക്കും ആരുമാകാൻ സാധ്യമല്ല... അയ്യപ്പന് പകരം അയ്യപ്പൻ മാത്രം...
ഇനിയും കയ്പ്പ് മാറാത്ത നോവ്
Post a Comment