സഹയാത്രികര്‍

Monday, December 6, 2010

നന്നങ്ങാടികള്‍

പൂര്‍ണ്ണമാവാത്ത
കവിതകളില്‍ നിന്നാണ്
ഞാന്‍ വികൃതമായ ഭ്രൂണത്തെ
ചുരണ്ടിയെടുത്തത്.

ഒരു സൂക്ഷ്മാണുവിന്റെ
പതനം.
ഞാനറിവിന്റെ
പൊന്നറയ്ക്ക് മുകളില്‍
എഴുതി ചേര്‍ത്തു .

ഇലക്കുമ്പിളോടെ
അത് നെഞ്ചോട്‌ ചേര്‍ത്തു .
ദര്‍ഭപ്പുല്ലോട്കൂടെ
സ്വര്‍ഗ്ഗം കാണിച്ചു കൊടുത്തു.

ഈ ഭ്രൂണഹത്യയില്‍
കവിയ്ക്ക് പങ്കില്ല.

കൈ കഴുകി പിരിഞ്ഞുപോയ
കവിയും,
തെരുവില്‍ ഒറ്റപ്പെട്ട
മനുഷ്യനും
ദൂരങ്ങളിലേക്ക്
അകറ്റപ്പെട്ടിരുന്നു.

കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍
ഇടറി വീണുകഴിഞ്ഞിരുന്നു .

7 comments:

രമേശ്‌ അരൂര്‍ said...

aashaya bhangiyum theevra bimbangalum ulla naveena kavitha
wishes

MOIDEEN ANGADIMUGAR said...

കൊള്ളാം ഇഷ്ടപ്പെട്ടു.

പദസ്വനം said...

എന്നിരുന്നാലും അതിനു പൂര്‍ണ വളര്‍ച്ച എത്തിയിരുന്നു...
ആരോഗ്യവാനായ ഒരു കുഞ്ഞ്...

അഭിനന്ദനങ്ങള്‍ കുഞ്ഞ് വാവക്ക്...:)

മുകിൽ said...

നന്നായിട്ടുണ്ട്. njekkippizhinjeduththaal idari veezhum. sariyaanu paranjathu.

Kalavallabhan said...

"കവി അപ്പോഴേക്കും
ഞെക്കിപ്പിഴിഞ്ഞെടുത്ത
കവിതയില്‍ "

Unknown said...

കൊള്ളാം..
:)

jayanEvoor said...

കൊള്ളാം.
വ്യത്യസ്തമായ വരികൾ.