സഹയാത്രികര്‍

Wednesday, January 19, 2011

തീരാനഷ്ടം

ഒരിക്കല്‍ കണ്ണ് തുറന്നതാണ്.
അപ്പോള്‍ എതിര്‍ ദിശയിലെ കണ്ണില്‍
തിളക്കം കണ്ടതാണ്.
എന്നിട്ടും
അവയവങ്ങള്‍ പറിച്ചെടുത്ത്
ഞങ്ങളെ അലയാന്‍ വിട്ടതാണ്.
പക്ഷെ ആ അലച്ചില്‍
ഇന്നും ചേര്‍ന്നു തന്നെയാണ്...

അതാണല്ലോ
അവന്റെ മാറില്‍ നിന്ന്
കൈ പറിച്ചെറിഞ്ഞ്
അവള്‍ ഓടി വന്നെന്നെ
പുണര്‍ന്നു പറഞ്ഞത്.
ഞാനെന്നും നിന്റെതാണെന്ന്....

4 comments:

അനില്‍ ജിയെ said...

ഈ ഹൃദയത്തില്‍നിന്നും
അവളെ ഇറക്കിവിടുന്നതെങ്ങിനെ?
ഈ ഹൃദയം തന്നെ അവളല്ലേ!!!!

രമേശ്‌അരൂര്‍ said...

അവസരങ്ങള്‍ അറിഞ്ഞു പെരുമാറുന്നവര്‍ ജീവിക്കും
അല്ലാത്തവര്‍ മരിക്കും

ശ്രീനാഥന്‍ said...

നന്നായി!

Ranjith chemmad said...

നന്നായിരിക്കുന്നു മാഷേ...