പുലര്‍കാല സ്വപ്നത്തിന്റെ
തെളിഞ്ഞ വിശാലതയില്‍
പതിവുതെറ്റാതെ വന്നിരുന്നൊരു
പൂവിന്റെ ജീവിതവും, മരണവും.
തേഞ്ഞുതീര്‍ന്ന കൌമാരത്തിന്റെ
ഇരുണ്ട വനസ്ഥലികളിലെ,
നിഗൂഡ യാത്രവഴികളിലെ
കല്‍പ്പടവുകളിടിഞ്ഞ കുളം .
ഇരുള് പരന്ന കുളം,
പായല്‍ നിറഞ്ഞത് ,
ഒറ്റ പൂ മാത്രം വിരിഞ്ഞത്,
മധ്യത്തില്‍ വിടര്‍ന്ന കണ്ണുകള്‍.....
കണ്ണടയുന്ന ഏതോ നിമിഷങ്ങളില്‍
ദളങ്ങളടര്‍ന്നത് , അലിഞ്ഞു താഴുന്നു ...
മിഴിദളങ്ങള്‍ പോലും ....
പായലുകള്‍ വകഞ്ഞു മാറ്റിയ
സ്വപ്നവും യാഥാര്‍ധ്യങ്ങളും
ശുദ്ധമണലിന്നടിയില്‍
പടര്‍ന്നലിഞ്ഞ പൂവിനെ
കാണിച്ചു തന്നുകൊണ്ടിരുന്നു....
എന്നും... എപ്പോഴും...
4 comments:
യാഥാര്‍ത്ഥ്യം സ്വപ്നസമാനം ആവിഷ്കരിച്ചിരിക്കുന്നു.അതെ പായലുകള്‍ വകഞ്ഞു മാറ്റി നോക്കുമ്പോള്‍..
നല്ല വരികള്‍ ...
നിഗൂഡതകളിൽ നിന്നിറങ്ങി വന്ന സൗന്ദര്യം വിടരുന്നതും കൊഴിയുന്നതും പറഞ്ഞു തരുന്നു
പായലുകള്‍ വകഞ്ഞു മാറ്റിയ
സ്വപ്നവും യാഥാര്‍ധ്യങ്ങളും
ശുദ്ധമണലിന്നടിയില്‍
പടര്‍ന്നലിഞ്ഞ പൂവിനെ
കാണിച്ചു തന്നുകൊണ്ടിരുന്നു....
:)
Post a Comment