സഹയാത്രികര്‍

Monday, February 7, 2011

കുരുത്തംകെട്ടവന്‍

സഞ്ചാര സ്മൃതികളുണ്ടേറെ ..
പഴകിയ വിഴുപ്പു കെട്ടില്‍
മുഷിഞ്ഞ പ്രമാണങ്ങളും .

വഴികളിലേറെ കണ്ടത്
ഉമിനീരൊലിപ്പിച്ച
പുരുഷനെയും ,
തരളിതയായ
സ്ത്രീയെയുമാണ്.

കാട്ടുപക്ഷിയുടെ ചോരയില്‍
ചുണ്ടും, മുഖവും ചേര്‍ക്കുന്നവന്‍.
നഖങ്ങള്‍ നീട്ടി വളര്‍ത്തുന്നത്
മാറിടങ്ങളെ കൊളുത്താനാണത്രെ!
തള്ള വിരല്‍ ചുഴറ്റുന്നത്‌
നാഭിക്കുഴിയെ തേടിയാണത്രെ !
പുഴുവരിക്കുന്ന
ജനനേന്ദ്രിയം കാട്ടി
അവന്‍ ഇന്നും ഓവര്‍ ബ്രിഡ്ജിനു താഴെ...!

ഒരു തെരുവില്‍ നിന്നും
കരകയറാനാവാതെ
അവളും.
അവള്‍ അവസാനം പറഞ്ഞത്
അസംഭാവ്യമായെങ്കില്‍ .
കൃത്രിമമായ ശ്വാസോച്ഛാസത്തോടെ
ഒടുക്കം നിന്റെതായെങ്കിലോ എന്നാ
പ്രതീക്ഷ.

3 comments:

അസൂയക്കാരന്‍ said...

ഞാന്‍ പുതിയ ആളാണ് എന്റെ ബ്ലോഗില്‍ ഒന്ന് വരൂ.

http://asooyakkaaran.blogspot.com/

OAB/ഒഎബി said...

....അവള്‍ അവസാനം പറഞ്ഞത്
അസംഭാവ്യമായെങ്കില്‍....

അവൾ രക്ഷപ്പെട്ടു കളഞ്ഞുവല്ലൊ!

ജയിംസ് സണ്ണി പാറ്റൂർ said...

അവസാന ഖണ്ഡത്തില്‍ അശ്രദ്ധയോ
എഴുതി തീരാനുള്ള വ്യഗ്രതയോ പിടികൂടി.
കൊള്ളാം . കവിതയെഴുത്ത് ഒരു തപസ്യ
യാണു്.തികഞ്ഞ ശ്രദ്ധയും സൂക്ഷ്മതയും
പുലര്‍ത്തുക നല്ല കവിതകളിനിയും എഴുതാം